പാവപ്പെട്ട ജനതയുടെ അത്താണിയാകേണ്ടവരാണ് സാമാജികർ !പക്ഷെ!നമ്മുടെ രാജ്യത്തെ ഇന്നത്തെ അവസ്ഥ വളരെ ശോച്യമാണ്!പാവപ്പെട്ടവന്റെ നികുതി പണം കൊണ്ട് ശമ്പളം പറ്റുന്ന ഇവര്‍ ജനങ്ങളെ ഓര്‍ക്കാറുണ്ടോ? ഭരണത്തിൽ ഉണ്ടാകണമെന്നില്ല ശമ്പളവും,പെന്ഷ്യനും,മറ്റാനുകൂല്യങ്ങളും കൃത്യമായി വീട്ടിലെത്തും.തെരഞ്ഞെടുത്തു വിടുന്നത് നാടിനു നന്മചെയ്യാനാണെങ്കിലും.നിയമസഭയില്‍ തെറിവിളിക്കാനും തമ്മിതല്ലാനും അവര്‍ക്ക് സമയം മതിയാകുന്നില്ല. ബാക്കിസമയങ്ങള്‍ മന്ത്രിക്കസേരക്കുപിടിവലിയും.പിന്നെ നാടുനന്നാക്കാന്‍ സമയമെവിടെ?MLAപെന്‍ഷ്യന്‍ വര്‍ദ്ധിപ്പിക്കാന്‍ തയ്യാറായ അവസരത്തില്‍ ഭരണപ്രതിഭക്ഷം അലങ്കോലങ്ങളില്ലാതെ സൗമ്യമായി കാര്യങ്ങൾ നടപ്പാക്കി.നാട്ടില്‍ അരക്ഷിതാവസ്ഥ തുടരുമ്പോഴും എല്ലാം മറന്നു സുഖലോലുപതയില്‍ നാട്ടാരെ മറക്കുന്നവര്‍ !ജനങ്ങളുടെ ദൈനം ദിന സൗകര്യങ്ങളിൽ അല്പമെങ്കിലും ശ്രദ്ധ ചെലുത്താത്തവർ. ഇതെല്ലാം അധികനാള്‍ നിലനില്‍ക്കില്ല, ജനം പ്രതികരിക്കുന്ന കാലം അകലെയല്ല!!!.
ചിലർസാമാജികർ
കഷ്ടം !കണക്കില്ല നാട്ടിലെ വാര്‍ത്തകള്‍ !
ചിലർസാമാജികർ
കഷ്ടം !കണക്കില്ല നാട്ടിലെ വാര്‍ത്തകള്‍ !
കണ്ടതും കാണാത്ത സാമാജികരിവർ !!
കള്ളത്തരങ്ങൾക്ക് കൂട്ടിനു നാട്ടിലെ -കാര്യപ്രശസ്ഥിയിൽ ഉന്നതന്മാരിവർ!!.
ഭാരം ചുമക്കുന്ന നാട്ടുകാർ തന്നുടെ-
ഭാരമാം നികുതി പണമാണ് ശമ്പളം!
ഭാരമൊട്ടില്ലിവർക്കാർക്കുമെന്നോർക്കുക-
ഭരണമുണ്ടെങ്കിലും ഇല്ലെങ്കിലും തഥാ!!
മന്ത്രിക്കസേരക്ക് തല്ലിട്ടു നാളുകൾ-
മന്ത്രിയാകീടിലും അല്ലെങ്കിലും സുഖം !!
മറ്റവർ താഴേക്കു വീഴണമതുമാത്രം -
മറ്റൊന്നുമില്ലവർ ജനഹിതമിത്രമേൽ!!.
ജനഹിതമില്ലിവർ മനസ്സിലോരിറ്റുമേ-
ജനങ്ങളെ സേവിച്ചു സേവിച്ചു നാളുകൾ!
നിയമങ്ങളരു ചേർക്കും സഭയിലാണാകിലും-
നയമില്ല,അവരുടെ കോലാഹലം സദാ !!!!
_________________രഘുകല്ലറയ്ക്കൽ
ആര്യപ്രഭ
No comments:
Post a Comment