Wednesday, July 10, 2013

അഴിമതി

                               അഴിമതി
നാട്ടിലിതെന്നും കേട്ടുമടുത്തൊരു -
നാറ്റമിയന്നാനഴിമതി മാത്രം!
നല്ലവരായി,ചമഞ്ഞൊരുപറ്റം-
നാട്ടിൽ പലരെ പറ്റിച്ചങ്ങനെ !!
  കേട്ടുമടുത്ത പഴങ്കഥ പോലെ-
  കേൾക്കാമിനിയും പുതിയൊരു കഥയായ് !
  കിട്ടിയതൊന്നും തികയാതിനിയും-
  കിട്ടാനായത് ശ്രമമത് തുടരെ!!
പലതും പലതും പലവിധമങ്ങിനെ-
പലനാൾ കേട്ടാൻ നാട്ടിലെ ജനതതി;
പാഠം കൊണ്ട് പഠിക്കുകയില്ല!
പാടേ വീണ്ടും അവതാളത്തിൽ!!
  രാജ്യമതെല്ലാം ശുദ്ധിവരുത്താൻ,
  രാജാക്കന്മാർ നാട്ടിലിറങ്ങി. 
  കലങ്ങിമറിഞ്ഞു കുഴഞ്ഞൊരു ഭരണം,
  കാണാനിവിടെ ജനങ്ങളുമില്ല.
കട്ടുമുടിച്ചു കൊഴുത്തു തടിച്ചു,
പട്ടിണി മാറ്റാൻ ഭരണവുമില്ലാ!
പലപല നാടുകൾ പലപേരുകളിൽ,
പണമത് മുഴുവൻ ഒതുക്കി മിടുക്കർ!!
  പണമുണ്ടാക്കാൻ പലവഴി നാട്ടിൽ-
  പകൽ പോൽ കാത്തങ്ങിരിപ്പതു;ഭരണം!
  കൊടിയുടെ നിറവും ആദർശങ്ങളും,
  ഇതിനൊരു കോട്ടം വരുവതുമില്ല.
പദ്ധതിപലതും നീട്ടിയുരുട്ടി പണമതു,
പലവഴി കയ്യിലൊതുക്കാം.
പാവപ്പെട്ടവർ കഥയറിയാതെ,
പാടിയൊരുങ്ങി കൂടെ നടക്കും.
  ഭരണമിതൊന്നു;മറിഞ്ഞത് വീണാൽ,
  പകരമെടുക്കാൻ കാത്തൊരുകൂട്ടർ.
  പറ്റുമിവർക്കത് കഴിവതുകെട്ടാൽ-
  പാട് പെടാതവർ നേടിയെടുക്കും !!!
_____________________ രഘു കല്ലറയ്ക്കൽ
ആര്യപ്രഭ

No comments:

Post a Comment