കവിതയുടെ സാരാംശം !!!.
(ഒരു ഗ്രാമത്തിൻറെ മുഴുവൻ അവകാശിയായ ജന്മ്മിയുടെ ഏകപുത്രൻ.അല്ലലറിയാതെ വളർന്നു,സുഖലോലുപതയിൽ മതിമറന്നു.കൂട്ടുകാരൊത്തു കുടിച്ചും,കൂത്താടിയും സകലതും കടപ്പെടുത്തി. നാട്ടിൽ ധനവാനും, പ്രമുഖനായ അച്ഛൻറെ മരണത്തോടെ സകലസ്വത്തും മുടിയനായ ഏക പുത്രനു സ്വന്തമായി.സ്വയം വരുത്തിവച്ച കടം വീട്ടാൻ സകലതും വിറ്റു,വീടും വീട്ടുപാത്രങ്ങൾ വരെ വിറ്റു. മനംനൊന്ത മാതാവും മരിച്ചു. പോകാനിടമില്ലാതെ ഹോട്ടലിൽ എച്ചിൽ പാത്രം കഴുകാൻ കൂടി.അവിടെയും കുടിച്ചു വന്നു ബഹളം വച്ചത്ഇഷ്ടമാകാഞ്ഞ മുതലാളി തല്ലി.അയാൾ ചോദ്യം ചെയ്ത മുതലാളിയേയും തല്ലി. അവിടന്നും ഇറങ്ങി. ഭിക്ഷതെണ്ടി കാലം കഴിഞ്ഞു,ആവതില്ലാതെഅലഞ്ഞു, തൻറെ രൂപ മാറ്റങ്ങൾ തിരച്ചറിഞ്ഞു. ,ഒടുവിൽ നാട്ടിൽ തിരിച്ചെത്തി.ക്ഷീണിതനായി,പരവശനായി. ആൽത്തറയിൽ മുഷിഞ്ഞു ജീർണ്ണിച്ച വസ്ത്രം പുതച്ചു ഇരിപ്പായി.
മൂകനായ വിചിത്ര രൂപത്തെ ആരും തിരിച്ചറിഞ്ഞില്ല.
അന്ധ വിശ്വാസികൾ ഒത്തുകൂടി, വിശ്വാസികൾ നിറഞ്ഞു.
ജടകെട്ടിയ മുടിയും ,താടിയും വളർന്നു യോഗീശ്വരനെന്നു തെറ്റിദ്ധരിച്ച് ജനങ്ങൾ പണവും ആഹാരസാധനങ്ങളും വേണ്ടുവോളം നൽകി.സിദ്ദിയില്ലാത്ത, യോഗിയുടെ സിദ്ധികൾ പാടിനടന്ന് നാട്ടിൽ വിശ്വാസികൾ വർദ്ധിച്ചപ്പോൾ അവരിൽ പ്രമുഖർ കമ്മിറ്റിയുണ്ടാക്കി,ആരാധനാലയം ഉയർന്നു.
സിദ്ധന്റെ പ്രശസ്തി പാടിനടക്കുന്നതു നാട്ടുകാർക്കും ഹരമായി. ഇവരിൽ പലരും അയാളുടെ പഴയ സ്നേഹിതന്മാരായിരുന്നു!ആളെ തിരിച്ചറിയാതെ അവരും മുൻപന്തിയിൽ നിന്നു.
അയാളുടെ മൂടുപടം മൗനമായിരുന്നു,വിശ്വാസികളായ ജനങ്ങൾ സിദ്ധൻറെ അനുഗ്രഹം കൊണ്ട് ലഭിച്ചെന്ന അത്ഭുത സിദ്ധികൾ !നാട്ടിൽ പാട്ടാക്കി.കേട്ടവർ കേട്ടവർ കേൾക്കാത്തവർക്കു പൊടിപ്പും തൊങ്ങലും ചേർത്ത് പ്രചരിപ്പിച്ചു. വൈകാതെ അന്ന്യനാടുകളിലും സിദ്ധൻപ്രസിദ്ധനായി!!!....................
മൗനിയായ അയാളുടെ ഓർമ്മകളാണ്!!!
സിദ്ധന്‍ !
പാടും മനസ്സൊരു വേദനയായിന്നും ;
പാടാനറിയില്ല എങ്കിലുമെന്റെ ഈ -
പാതിയടഞ്ഞൊരാ ജീവിത യാത്രയും!
പണ്ടില്ലാതിനിയുമെന്‍ മോഹ-
സ്വപ്നങ്ങളും !!
കണ്ടാലറിയാത്ത ചെങ്ങാതിമാരിവര്‍ ;
കണ്ട കാലങ്ങളില്‍ കൂട്ടത്തില്‍ നിന്നവര്‍ .
കാലം കഴിഞ്ഞപ്പോള്‍ എല്ലാം നശിച്ചു ഞാന-
ക്കാലമിന്നില്ല ;ഭിക്ഷാടനമിന്ന് .
സമ്പുഷ്ട മായോരാക്കാല മതോര്‍ക്കുമ്പോള്‍ ;
സര്‍വ്വവും കൈവന്ന ധാഷ്ട്ര്യ മോടന്നു തന്‍ ;
സൗഹൃദംചുറ്റിലും,ബാറിലും,
ചീറുന്ന കാറിലും,
സര്‍വ്വനേരം സദാ ഉന്മ്മത്ത നാണെന്നും.
നാട്ടില്‍ പ്രമാണിയായ് ഒറ്റ മോനാകിലും;
നല്ലവനായുള്ള താതന്റെ വേര്‍പാടില്‍ ,
നാട്ടിന്‍ പ്രദേശങ്ങള്‍ സര്‍വ്വതും തന്‍റേതായ്;
നാട്ടില്‍ വിലസ്സുവാന്‍ കൂട്ടുകാരേറെയായ് .
വിറ്റു വിറ്റൊന്നാകെ എല്ലാം നശിച്ചുപോയ് ;
വീടും പറമ്പും തന്‍ വീട്ടുപാത്രങ്ങളും!
വിട്ടുവീഴ്ചയോടിതെല്ലാം സഹിച്ചു താൻ;
വീട്ടില്‍ കിടന്നുതന്നമ്മയും വേര്‍പെട്ടു!
ഒറ്റയായ് പിച്ചയായ് നാട്ടിന്‍ പുറത്തുന്നു;
ഓടിയൊളിക്കുവാന്‍ താവളമില്ലാതെ.
ഒടുവിലായ് ഹോട്ടലില്‍ എച്ചിലെടുക്കുവാന്‍ ;
ഒട്ടും മടിയാതെ എത്തിയതങ്ങിനെ!!.
കള്ളു കുടിച്ചതാം കാരണത്താലന്ന് ;
കരണത്തടിച്ചൊരാ മുതലാളിയെ ത്തല്ലി.
കണ്ടിടത്തേക്കായിറങ്ങിയ നേരത്ത് ;
കണ്ടിരുന്നില്ലയെന്‍ രൂപ മാറ്റത്തെയും.
കവിളൊട്ടി കണ്ണുകള്‍ കുഴിയിലാണ്ടുന്തിയ;
വയറും മെലിഞ്ഞുള്ള ജീര്‍ണ്ണിച്ചദേഹവും.
കുളിയില്ല തലയിലെ കെട്ടിയ ജടയുമായ് ;
ഇടറിയ കാലുകള്‍ ,ശോഷിച്ച കൈകളും.
കണ്ടാലറിയാത്തതുത്തമം ഇന്നിനി,
കണ്ടറിയാത്തവര്‍ തന്നിടും ഭിക്ഷയും.
ആലിന്‍ ചുവട്ടിലായ് ജീര്‍ണ്ണിച്ച വസ്ത്രത്തെ-
ആകെ പുതച്ചങ്ങിരുപ്പായി മൗനിയായ്.
മൗനമായ് കാലം കഴിക്കുവാനിന്നിനി-
മാമുനിയാക്കി തന്‍ നാട്ടിലെല്ലാവരും.
നാണയ തുട്ടുകള്‍ വീഴുന്നു മുന്നിലായ് ;
നാവില്‍ ഭുജിക്കുവാന്‍ ഭോജ്ജ്യ വസ്തുക്കളും.
നാലാള് കൂടിയാലെന്തുമാകാമെന്ന് ;
നന്നായിതന്നതു കണ്ടു തന്‍ മുന്നിലായ്.
കൂടുന്ന കൂട്ടരോടെല്ലാം,പണമായ് പിരിക്കുന്നു.
കൂട്ടരെ താനു മാറിയുന്ന നാട്ടുകാര്‍ .
പ്രാര്‍ത്ഥനയ്ക്കായൊരു കൂരയൊരുക്കീട്ടു-
പ്രാര്‍ത്ഥിക്കുവാനായ് തന്നെയും കൊണ്ടുപോയ്.
ചുറ്റിലും ദീപ പ്രഭയാലലംകൃതം;
മുറ്റും സുഗന്ധം വമിക്കുന്നിതെപ്പൊഴും.
നാളുകളേറെയായ് നാവനക്കീട്ടാഴ്ച-
കളേറെയായ് ദേഹ,ശുദ്ധിയില്ലാതെയും.
ഭക്തി നിറഞ്ഞുള്ള പ്രാര്‍ത്ഥന നല്ലപോല്‍ -
ഭക്ത ജനങ്ങളും തംമ്പടിച്ചീടുന്നു.
ഭക്തി പ്രഭയാല്‍ നിറഞ്ഞുള്ള വേളകള്‍ -
ഭക്തരില്‍ കേമരായ് കമ്മിറ്റിയും വന്നു.
സിദ്ധനനുഗ്രഹം ഏറ്റവര്‍ക്കെല്ലാമേ-
സിദ്ധി നിറഞ്ഞുള്ള ജീവിതം ഭാവുകം!!
കേട്ടവര്‍ കേട്ടവര്‍ നാട്ടിന്‍പുറങ്ങളില്‍ ;
കേള്‍ക്കാത്തവര്‍ക്കായി നാക്കടിച്ചീടുന്നു.
നാട്ടില്‍ പ്രചാരമായ് ഒട്ടുകഴിഞ്ഞിതാ മറ്റുള്ള -
നാട്ടിലും സിദ്ധന്‍ പ്രസിദ്ധനായ് !!!!!
രഘു കല്ലറയ്ക്കല്‍
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ
No comments:
Post a Comment