''തത്വമസി"
രഘു കല്ലറയ്ക്ക്ല്‍
പാടിവട്ടം
നീ ;തന്നെ ഞാനെന്നിതരുളുന്ന ;സ്വാമി !
മത ,ജാതി ചിന്തകള്‍ തീണ്ടാത്ത ,സ്വാമി !
മാത്സര്യലേശവുമില്ലാത്ത ,സ്വാമി !
അതിനായി സര്‍വ്വം ത്യജിക്കുന്ന ,സ്വാമി !
ക്ഷമയാണ് സത്യം ,അതുതന്നെ മുഖ്യം !
അതുമാത്രമാണെന്റെ;വരവിന്റെ ലക്‌ഷ്യം.
സ്വാമിയെന്നെല്ലാരുമോതുമ്പോള്‍ ;തന്നെ -
സ്വാമിയായ് തന്നില്‍ ലയിക്കുന്നിതെല്ലാം .
ക്ഷമയോടെ മലകേറി,തന്‍ മുന്നിലെത്താന്‍ -
കഴിയുന്നോരെല്ലാരും,തന്‍ പേരുകാരാ!
കഴുതയും സ്വാമി ,കഴുകനും സ്വാമി !
കണ്മുന്നിലെല്ലാരും ,സ്വാമിമാരല്ലോ ?
കഠിനമാംവ്രതമുളള കഴിവാണ് സ്വാമി !
കരിമല കേറ്റവും വ്രതമാണു സ്വാമി !
കരകേറി തന്‍ മുന്നിലെത്തുന്ന ഭക്തര്‍ക്ക്-
കരുണാമയനായ സ്വാമിയും ,സ്വാമി !!!!
രഘു കല്ലറയ്ക്ക്ല്‍
പാടിവട്ടം
No comments:
Post a Comment