ആശകളോമന മലരുകളായി;
ഇതളുകള്‍വിരിയുംപൂവുകളായി ;
ഇതളുകള്‍വിരിയുംപൂവുകളായി ;
പൂവതില്‍ നിറയും പൂമണമായി.
പൂന്തേന്‍ നുകരാന്‍ വണ്ടുകളായി .
കള കള മേളം കാകനുമപ്പോള്‍ ;
കവിത കണക്കെ കുയിലുകള്‍ പാടി .
മാടത്തക്കിളി, ഓടിനടന്നിട്ട-
വിടവിടങ്ങള്‍കൊത്തിരസിച്ചു.
വിടവിടങ്ങള്‍കൊത്തിരസിച്ചു.
മാനംമേലെ പാറിനടക്കും പച്ച -
തത്തകള്‍ പനയോലകളില്‍ ;
കൊത്തിത്തന്നുടെ നാവുമിനുക്കി,
പറവകളവയുടെ മേനികള്‍ കാട്ടി.
നാട്ടില്‍ വിലസും കൊച്ചോന്തുകളും
കാലമറിഞ്ഞു നിറങ്ങള്‍ പകര്‍ന്നു .
മേനിമിനുക്കി കുറുകി നടക്കും ,
പ്രാവുകള്‍ തന്‍പട വന്നു നിറഞ്ഞു ,
പിന്നെയവറ്റകള്‍ ഒന്നൊന്നായി ,
പൊങ്ങി മറഞ്ഞു പറന്നുകഴിഞ്ഞു.
ചെമ്പോത്തവതന്‍ ഇണയെത്തേടി,
മെല്ലെ നടന്നു പറന്നു മരത്തില്‍ .
കൊമ്പുകള്‍ തോറും ചാടി നടന്നിട്ടവ -
- നൊരു കുശല ക്കാരനുമായി .
കള കള ഗാനം പാടി രസിച്ചിട്ട- രുവികള്‍,തന്‍ കരവിരുതുകള്‍ കാട്ടി.
കാട്ടാറിന്‍ കഥ കണ്ടറിയാനായ്-
ആ വഴി തെന്നല്‍ ഇവിടയുമെത്തി .
രഘു കല്ലറയ്ക്കല്‍
പാടിവടം
്്്്്്്്്്്്്്്്്്്്്്്്
ആര്യപ്രഭ
്്്്്്്്്്്്്്്്്്്്്്്്
ആര്യപ്രഭ
No comments:
Post a Comment