ഉണരുന്ന വയലേല!!
കുളിര്‍കാറ്റു ഞാറ്റിന്മേല്‍
മൃദുവായ് തലോടുമ്പോള്‍
കുളിരാലിളം വയൽ,
നെടുവീര്‍പ്പോടുണരുന്നു !
കളകളും ഇടതൂര്‍ന്നങ്ങാഹ്ലാദത്തോടെ,ചെറു-
കിളികളും വെയില്‍കാഞ്ഞങ്ങണയുന്നു,
വയൽ മേലെ!
തെളിനീരില്‍ വെയിലേറ്റങ്ങുയരുന്ന
ചെറുമീനെ-
തക്കത്തില്‍ കൊത്തി,പൊന്മാന്റെ
വിരുതേറെ!
തത്തിക്കളിക്കുന്ന ചെറുതുമ്പി ക്കൂട്ടങ്ങള്‍,
വര്‍ണ്ണങ്ങള്‍-
തുള്ളുന്ന ശലഭങ്ങള്‍ നിറഞ്ഞേറെ,മിന്നുന്നു-
വയല്‍മേലെ!
നിറഞ്ഞൊന്നുമില്ലങ്കിലതുമേറെ കതിരിട്ട
ചെറുപൂക്കൾ!
നിറമോടെ മിഴിവേകി വെയിലേറ്റു
ചിരിതൂകി,നില്ക്കുന്നു!
മറയില്ലാതതിർ കാത്തു ചുറ്റുമങ്ങു-
ണർവ്വോടെ,ഘന-
മേറും തുടമാർന്ന ഇളനീരിൻ കുലയേന്തി,
കേരങ്ങൾ വരിയായി!!
തനതാർന്ന ഗ്രാമത്തിൻ മിഴിവാർന്ന
ശോഭയാൽ
തനിമയിൽ ചെറുമികൾ കളനീക്കി
ചെളിനീരിൽ
തുള്ളിത്തുളുമ്പുന്ന വിയർപ്പിൻ
കണങ്ങളിൽ മുങ്ങി-
ക്കുളിച്ച്ങ്ങു തളരാതെ വെയിലേറ്റു
വേലയിൽ!!!
രഘു കല്ലറയ്ക്കൽ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ
കുളിര്‍കാറ്റു ഞാറ്റിന്മേല്‍
മൃദുവായ് തലോടുമ്പോള്‍
കുളിരാലിളം വയൽ,
നെടുവീര്‍പ്പോടുണരുന്നു !
കളകളും ഇടതൂര്‍ന്നങ്ങാഹ്ലാദത്തോടെ,ചെറു-
കിളികളും വെയില്‍കാഞ്ഞങ്ങണയുന്നു,
വയൽ മേലെ!
തെളിനീരില്‍ വെയിലേറ്റങ്ങുയരുന്ന
ചെറുമീനെ-
തക്കത്തില്‍ കൊത്തി,പൊന്മാന്റെ
വിരുതേറെ!
തത്തിക്കളിക്കുന്ന ചെറുതുമ്പി ക്കൂട്ടങ്ങള്‍,
വര്‍ണ്ണങ്ങള്‍-
തുള്ളുന്ന ശലഭങ്ങള്‍ നിറഞ്ഞേറെ,മിന്നുന്നു-
വയല്‍മേലെ!
നിറഞ്ഞൊന്നുമില്ലങ്കിലതുമേറെ കതിരിട്ട
ചെറുപൂക്കൾ!
നിറമോടെ മിഴിവേകി വെയിലേറ്റു
ചിരിതൂകി,നില്ക്കുന്നു!
മറയില്ലാതതിർ കാത്തു ചുറ്റുമങ്ങു-
ണർവ്വോടെ,ഘന-
മേറും തുടമാർന്ന ഇളനീരിൻ കുലയേന്തി,
കേരങ്ങൾ വരിയായി!!
തനതാർന്ന ഗ്രാമത്തിൻ മിഴിവാർന്ന
ശോഭയാൽ
തനിമയിൽ ചെറുമികൾ കളനീക്കി
ചെളിനീരിൽ
തുള്ളിത്തുളുമ്പുന്ന വിയർപ്പിൻ
കണങ്ങളിൽ മുങ്ങി-
ക്കുളിച്ച്ങ്ങു തളരാതെ വെയിലേറ്റു
വേലയിൽ!!!
രഘു കല്ലറയ്ക്കൽ
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ
No comments:
Post a Comment