നാട്ടില്‍ പ്രമാണി!
പ്രകൃതിയും മനുഷ്യനും
ഇണചേർന്നു ഭൂമിതൻ
പ്രാണനായ് മരുവേണമാ-
മോദമങ്ങൊരുമയിൽ!
പ്രാണിയും പറവയും മറ്റെല്ലാ
ജീവനും തുല്യമായ്-
പ്രാധാന്യമാവേണമെന്നുമ-
ങ്ങൊരുമയായ്,ഭൂവിതില്‍!
പലതുണ്ട് മനുഷ്യന്റെ
ആക്രാന്തമങ്ങടങ്ങാതെ-
പലതിലുംദുരമൂത്ത് കൊതിയാർന്നു
പരതുന്ന മാനുഷ്യൻ!!
പകലോന്റെ മുന്നിലും ഒരുമയായ്
കൂട്ടത്തിൽ ചതികാട്ടി
പകയോടെ പടുകുഴിയിലറിയാതെ
വീഴ്ത്തീട്ട് കൂട്ടായും നിന്നിടും.
മാനം മറന്നുള്ള വാക്കിലും,പോക്കിലും
തെളിവാര്‍ന്നപുഞ്ചിരി!
മറക്കും നാം എല്ലാം,പ്രമാണിയായ്
മാന്ന്യനായ് പിന്നെയും!
മറയില്ലാതായുള്ള പലതിലും
നാട്ടാര്‍ക്ക്പകയുണ്ടെന്നാകിലും
മനസ്സാക്കിമാറ്റുവാന്‍,കഴിയുമാറുതകുന്ന
ചിന്തയും,ബുദ്ധിയും!
വക്രത ജന്മനാ മുറ്റിനിന്നീടുന്നു ,
വര്‍ത്തമാനത്തിലും,ചിരിയിലും-
വാത്സല്യമുള്ളത്തിലില്ലെങ്കിലും,മുഖമത്ര-
ശോഭയാല്‍ ലാളിത്യവും സ്ഥിരം!
വന്‍പോട് ചേരുന്ന വാഗ് വിലാസങ്ങളും,
ഒട്ടും മടിക്കാത്ത പോക്കിരത്തങ്ങളും
വാനരന്മാര്‍പോലും നാണിക്കുമാറുള്ള
ധീരതയുള്ളില്‍ നിറച്ചുമുന്നേറുന്നു!!!
ഹാ!കഷ്ടം!അല്ലാതിതെന്തു ചൊല്ലീടുക?
നാട്ടില്‍ പ്രമാണിയാ-
യിതെന്തും നടത്തുവാന്‍ നാട്ടാര്
തന്നതാം*തീട്ടൂരം തന്നിലായ്-
യിന്നും താന്‍തന്നെ മുന്നിലായ് ചെയ്യുന്ന-
തെന്തും സഹിക്കുമെന്‍
നാട്ടാരും,കൂട്ടരും കള്ളത്തരമൊന്നും തന്‍റെ
തായ് കാണില്ല !!!
*തീട്ടൂരം=അനുവാദപത്രം
$$$$$$$$$$$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$$$$$$$$
ആര്യപ്രഭ
പ്രകൃതിയും മനുഷ്യനും
ഇണചേർന്നു ഭൂമിതൻ
പ്രാണനായ് മരുവേണമാ-
മോദമങ്ങൊരുമയിൽ!
പ്രാണിയും പറവയും മറ്റെല്ലാ
ജീവനും തുല്യമായ്-
പ്രാധാന്യമാവേണമെന്നുമ-
ങ്ങൊരുമയായ്,ഭൂവിതില്‍!
പലതുണ്ട് മനുഷ്യന്റെ
ആക്രാന്തമങ്ങടങ്ങാതെ-
പലതിലുംദുരമൂത്ത് കൊതിയാർന്നു
പരതുന്ന മാനുഷ്യൻ!!
പകലോന്റെ മുന്നിലും ഒരുമയായ്
കൂട്ടത്തിൽ ചതികാട്ടി
പകയോടെ പടുകുഴിയിലറിയാതെ
വീഴ്ത്തീട്ട് കൂട്ടായും നിന്നിടും.
മാനം മറന്നുള്ള വാക്കിലും,പോക്കിലും
തെളിവാര്‍ന്നപുഞ്ചിരി!
മറക്കും നാം എല്ലാം,പ്രമാണിയായ്
മാന്ന്യനായ് പിന്നെയും!
മറയില്ലാതായുള്ള പലതിലും
നാട്ടാര്‍ക്ക്പകയുണ്ടെന്നാകിലും
മനസ്സാക്കിമാറ്റുവാന്‍,കഴിയുമാറുതകുന്ന
ചിന്തയും,ബുദ്ധിയും!
വക്രത ജന്മനാ മുറ്റിനിന്നീടുന്നു ,
വര്‍ത്തമാനത്തിലും,ചിരിയിലും-
വാത്സല്യമുള്ളത്തിലില്ലെങ്കിലും,മുഖമത്ര-
ശോഭയാല്‍ ലാളിത്യവും സ്ഥിരം!
വന്‍പോട് ചേരുന്ന വാഗ് വിലാസങ്ങളും,
ഒട്ടും മടിക്കാത്ത പോക്കിരത്തങ്ങളും
വാനരന്മാര്‍പോലും നാണിക്കുമാറുള്ള
ധീരതയുള്ളില്‍ നിറച്ചുമുന്നേറുന്നു!!!
ഹാ!കഷ്ടം!അല്ലാതിതെന്തു ചൊല്ലീടുക?
നാട്ടില്‍ പ്രമാണിയാ-
യിതെന്തും നടത്തുവാന്‍ നാട്ടാര്
തന്നതാം*തീട്ടൂരം തന്നിലായ്-
യിന്നും താന്‍തന്നെ മുന്നിലായ് ചെയ്യുന്ന-
തെന്തും സഹിക്കുമെന്‍
നാട്ടാരും,കൂട്ടരും കള്ളത്തരമൊന്നും തന്‍റെ
തായ് കാണില്ല !!!
*തീട്ടൂരം=അനുവാദപത്രം
$$$$$$$$$$$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$$$$$$$$
ആര്യപ്രഭ
No comments:
Post a Comment