പതിനാഞ്ചാം നൂറ്റാണ്ടിൽ ജീവിച്ചിരുന്നതായാണ് അനുമാനം.
കോലത്തുനാട് ഭരിച്ചിരൂന്ന ഉദയവർമ്മ മഹാരാജാവിന്റെ പണ്ഡിത സദസ്സ് അലങ്കരിച്ച കവിയായിരുന്നു ചെറുശ്ശേരി നമ്പൂതിരി.
അക്കാലത്തെ കൃതികളിൽ കടന്നു കൂടിയിരുന്ന സംസ്കൃതത്തിന്റെ അതിപ്രസരവും,തമിഴ് ചുവയുമില്ലാത്ത ശുദ്ധ മലയാള കാവ്യങ്ങൾ ചെറുശ്ശേരി നമ്പൂതിരിയുടേത് മാത്രമായിരുന്നു.
ആയതിനാൽ ഭാഷാകവി എന്നു അദ്ദേഹം അറിയപ്പെട്ടു.
ഭക്തിയും,സൃoഗാരവും,ഫലിതവും അദ്ദേഹത്തിന്റെ കാവ്യങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
അദ്ദേഹത്തിന്റെ പ്രധാന കൃതി കൃഷ്ണഗാഥ തന്നെയാണ്.
ശുദ്ധമായ മലയാളം അതിൽ ദർശിക്കാനാകും.
മലയാള കാവ്യ ചരിത്രത്തിൽ കൃഷ്ണഗാഥ സുപ്രധാനം തന്നെ.
സാമൂതിരി മാനവിക്രമൻ രാജാവിൻറെ പണ്ഡിത സദസ്സിലെ പൂനം നമ്പൂതിരി ചെറുശ്ശേരി നമ്പൂതിരി തന്നെ ആണെന്ന് ചരിത്രകാരന്മാർക്ക് അഭിപ്രായവുമുണ്ട്.
₹₹₹₹₹₹₹₹₹₹₹₹₹₹₹KTR₹₹₹₹₹₹₹₹
ആര്യപ്രഭ
No comments:
Post a Comment