Thursday, June 27, 2013

മഴയായി

                                              മഴയായി
മഴയില്ലാതായുള്ള കാലങ്ങളത്രയും.
മഴയ്ക്കായി കാത്തങ്ങിരിപ്പായി നാളുകൾ.
മലർവാടിയായുള്ള മാമാലനാടിനെ-
മരുഭൂമിയാക്കുവാനാകുമീ വേനലും!.
 കുടിനീരുവറ്റിയങ്ങളമുട്ടി നാട്ടിലെ 
 കുടിലിലും തീഷ്ണമാം വറുതി-
                                                  യിലാണ്ടുപോയ്.
 കാത്തങ്ങിരിപ്പായി മഴയ്ക്കായിതെന്നുമേ 
 കാർമേഘമല്ലാതെ മഴയില്ലൊരിയ്ക്കലും.
കാലത്തെയാകെ തളച്ചെന്ന മട്ടിലായ്‌ 
കാലവർഷത്തിന്നിരമ്പലാൽ ഭൂമിയും.
കാണാൻ മറഞ്ഞങ്ങ് മേഘങ്ങൾ മൂടിയും
കാറ്റും മഴയും തിമിർത്തങ്ങു കൂടിയും 
 നാളെത്ര നീണ്ടുപോയ്‌ മഴയത്ര മോശമോ?
 നാട്ടിൽ പ്രളയക്കെടുതികൾ നീണ്ടനാൾ 
 നല്ലപോലുയരത്തിലുയരത്തിൽ മഴനീരായ് 
 നാലുദിക്കെങ്ങുമായ് നാശങ്ങളേറെയായ് !!!!  
                              ___________________രഘുകല്ലറയ്ക്കൽ  
ആര്യപ്രഭ

No comments:

Post a Comment