"വിഷു"മലയാളിയുടെ സുദിനം!.
മേടമാസത്തിന്റെ പൊൻപുലരി!
കേരളത്തിൽ മാത്രമല്ല ഭാരതത്തിൽ പലസംസ്ഥാനങ്ങളിലും,
ലോകത്ത് മലയാളി അധിവസിക്കുന്ന എവിടെയും ഈ ദിനംസുദിനമാണ്.മലയാളിമാത്രമല്ല ഭാരതം മുഴുവൻ പലപേരിൽ കൊണ്ടാടുന്ന മഹോത്സവം.
'രാമ-രാവണ യുദ്ധം അവസാനിക്കുന്ന ദിവസം മീനമാസം അവസാനം ദിവസം രാവണനെ രാമൻ വധിച്ചു,സർവ്വ ചരാചരങ്ങളെയും അടക്കിവാണ,സൂര്യനെ പോലും നിലക്കുനിർത്തിയ രാവണൻറെ അന്ത്യം, മീനമാസം അവസാന ദിവസം.മേടത്തിൽ ആദ്യദിനം സുര്യൻ ഉദിക്കുന്നത് ഭയമില്ലാതെ നേർദിശയിലായിരുന്നു.
നേർദിശയിൽ ഉദിച്ച സുര്യൻ കണ്ണിൽ തട്ടി കണ്ണ് വേദനിച്ചു,രാവണൻ ശാസിച്ചു.
അതിനാൽ സൂര്യൻരാവണനെ ഭയന്ന് വടക്കും തെക്കും മാറി മാറി ഉദിക്കുകയായിരുന്നു. രാവണൻറെ മരണത്തോടെ സുര്യൻ വിഷു ദിനം തന്റെ പ്രവർത്തി ആവർത്തിച്ചു'.എന്ന് ഐതിഹ്യം!
സൂര്യദേവൻ ഭൂമിയിൽ തുലനം തുടങ്ങുന്ന നാൾ!വിഷു!
വിഷുക്കണി മലയാളിക്ക് ഒഴിവാക്കാൻ വയ്യാത്ത മുഹൂർത്തമാണ്!
ഒരുവർഷത്തിന്റെ സർവ്വ നന്മകളും വിഷുക്കണിയിൽ പ്രശോഭിതമാണ്!!
കൊന്നപ്പുവും,കണിവെള്ളരിയും മലയാളിയുടെ മനംകുളിർക്കുന്ന മനോഹര സ്മൃതിയാണ്!വിഷു!!
ഐശ്വര്യത്തിന്റെ പ്രതീകമായ,സമൃദ്ധിയുടെ നിറച്ചാർത്തായ വിഷു മലയാളിയുടെ മഹത്വം തുടിക്കുന്ന ദിനമാണ്.
മീനചൂടിന്റെ ഉന്നതിയിൽ വിഷുക്കണിയിൽ ശീതളത്തനിമ നിറഞ്ഞുനില്ക്കുന്നു.
മനുഷ്യ മനസ്സുകൾക്ക് സൌഹൃദം നുകരുന്ന കണ്ടുമുട്ടലുകൾ,കുശലങ്ങൾ.മനോഭാരം ഒഴിഞ്ഞ ഒരുനാൾ വന്നെത്തിയ പ്രതീതി!
ആദരിക്കപ്പെടുകയും,ആശിർവദിക്കപ്പെടുകയും ചെയ്യുന്ന വിഷുക്കൈനീട്ടം മഹത്തായ പാരമ്പര്യത്തെ പുലർത്തിപ്പോരുന്നു. സാഹോദര്യത്തിന്റെ തനിമ വറ്റാത്ത
ശുഭസൂചകത്തിന്റെ മഹത്തായ പൊൻപുലരി!
ലാളിത്യത്തിന്റെ,എളിമയുടെ,സാഹോദര്യത്തിന്റെ ആകെ ത്തുകയാണ് വിഷു.
പഴമയുടെ കൊയ്തുകാലങ്ങൾ ഇന്നു ഓർമ്മകളിൽ പോലും ഇല്ലെങ്കിലും ആർഭാടമായ ചടങ്ങുകൾ പലയിടങ്ങളിലും ആദരിച്ചു പോരുന്നു.
നാട്ടിൻ പ്രദേശങ്ങൾ ആഘോഷങ്ങളാക്കുന്ന സുന്ദരപുലരി!
വിഷുവുമായി അടുത്ത ഒരുച്ചടങ്ങ് കേരളത്തിൽ കാലങ്ങളായി നിലനില്ക്കുന്ന ഉദയം പൂജ.പത്താമുദയത്തിനാണ് ഉദയം പൂജ സാധാരണ നടത്താറുള്ളത്.വിഷു ദിനം മുതൽ പത്തുനാൾ വരുന്ന ഉദയം പൂജ നടത്തുന്നു.വളരെ വിപുലമായ ആചാരങ്ങളോടെ നടത്തുന്ന ഉദയം പൂജയ്ക്ക് അനുഷ്ടാനങ്ങളും വലുതാണ്.നാല്പ്പത്തിയോന്നുനാൾ വൃതം എടുക്കുന്നവരാണ് പൂജാകർമ്മങ്ങളിൽ പ്രധാനികൾ,പരിവാരങ്ങൾക്കും വൃതം നിർബ്ബന്ധമാണ്.സൂര്യദേവനെ പ്രീതിപ്പെടുത്തുക തന്നെയാണ് ഉദയം പൂജയുടെയും പ്രാധാന്യം.കേരളത്തിലെ കൊയ്ത്തു കഴിഞ്ഞ വയലുകളിൽ അനുഷ്ടിക്കുന്ന വളരെ പ്രാധാന്യമുള്ള അനുഷ്ടാനമാണ് ഉദയംപൂജ.പത്താമുദയം എന്നാണു പണ്ടുകാലങ്ങളിൽ അറിയപ്പെട്ടിരുന്നത്.എന്നാൽ ഇക്കാലങ്ങളിൽ വിഷുവിനു മുൻപായി ഈ ചടങ്ങുകൾ നിർവഹിക്കുന്ന കാഴ്ചയും കാണാൻ കഴിഞ്ഞിട്ടുണ്ട്.ആരെയോ ബോദ്ധ്യപ്പെടുത്താൻ കാട്ടിക്കൂട്ടുന്ന ചടങ്ങുമാത്രം.കാലമാറ്റം മനുഷ്യനിൽ വരുത്തിയ ചിന്താവൈകല്യമാണോ അതിനു കാരണമെന്നതു ആലോചിക്കേണ്ടുന്നതാണ്.
എന്തായാലും വിഷു അടിസ്ഥാനമാക്കിയ ഉദയം പൂജയും മലയാളിക്ക് മറക്കാനാവാത്തതാണ്.
മലയാളി മറക്കാതെ കാത്തിരുന്നു ആഘോഷിക്കുന്ന വിഷു മാറ്റിവയ്ക്കപ്പെടാതെ ആ സുദിനത്തിൽ തന്നെ ആചരിക്കപ്പെടുമെന്ന വിശ്വാസത്തോടെ കാത്തിരിക്കാം.കടന്നു പോകുന്ന എല്ലാ വിഷു ദിനങ്ങളും സമൃദ്ധി നിറഞ്ഞ നല്ലകാലങ്ങൾ ആവട്ടെ!
എല്ലാവർക്കും ഐശ്വര്യത്തിന്റെ,സമൃദ്ധിയുടെ നിറവാർന്ന വിഷു ആശംസകൾ!!!!!
___________________________
ആര്യപ്രഭ

No comments:
Post a Comment