തിരുവോണം !!!!
തൃക്കാക്കരയുടെ നെറുകയിലമരും,
തൃക്ക്ണ്‍ പാര്‍ത്തൊരു വാമാനദേവന്‍!
പണ്ട് മഹാബലി വാണൊരു രാജ്യം;
കണ്ടു മനസ്സുഖമില്ലാ ദേവകള്‍ !
രണ്ടും കല്‍പ്പിച്ചൊരുനാള്‍ ബലിയെ ,
കണ്ടു നമിച്ചു വണങ്ങിയ വാമന-
കുട്ടിരൂപമായ്'വിഷ്ണു'അണഞ്ഞു;
കിട്ടിയ ബലിയുടെ ആതിഥ്യത്താല്‍ !!
വാമനനാകിയ ഭഗവാനെക്കാള്‍ ,
വാനിലുയര്‍ന്നു മഹാബലി വാണാല്‍ ,
ഉത്തമമല്ലെന്ന-ഹന്തയുണര്‍ന്നു !!
ഉത്തമാനാകിയ ബലിയെ തീര്‍ക്കാന്‍!!
കേട്ടൊരു മൂന്നടി മണ്ണിനു വേണ്ടി ,
കേട്ട് മഹാബലി സമ്മതമരുളി ;
കുട്ടി വാമനന്‍ രണ്ടടി വച്ചു ;
കിട്ടിയതൊന്നും തികയാതായി .
ലോകമതെല്ലാം രണ്ടടി എങ്കില്‍ ,
ലേശമിതൊട്ടും തന്നുടെ തലയില്‍ .
ദാന ശീലനാം ബലിയുടെ മനസ്സില്‍ ,
മാനമുണര്‍ന്നു ശിരസ്സുനമിച്ചു.
പാദമമര്‍ന്നു ബലിയുടെ തലയില്‍ ,
പാതാളത്തില്‍ ചെല്ലും മുമ്പേ,
വീണ്ടുമൊരിക്കല്‍ ഇവിടെ പ്രജകളെ,
കണ്ടുമടങ്ങാനനുമതി തേടി.
കിട്ടീ..,ഒരിക്കലണയാം നാട്ടില്‍ ,
തിരുവോണത്തിന്നന്നൊരു നാളില്‍ .
മാബലി വാണൊരു സ്ഥാനത്തിപ്പോള്‍,
മാനമുയര്‍ത്തി വാമന ദേവന്‍ .
എങ്കില്‍ പ്പോലും ബലിയുടെ നാമം,
എന്നും നമ്മുടെ നാവില്‍ രുചിപ്പു!!
നാട്ടില്‍ പ്രജകള്‍ അത്തം മുതലേ-
കൊട്ടും ഘോഷവുമാഹ്ളാദത്താല്‍,
തിരുമേനിയുടെ വരവുനിമിത്തം,
തിരുവോണത്തിന്നാഘോഷങ്ങള്‍ !!!!!!
................രഘുകല്ലറയ്ക്കല്‍
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ആര്യപ്രഭ
തൃക്കാക്കരയുടെ നെറുകയിലമരും,
തൃക്ക്ണ്‍ പാര്‍ത്തൊരു വാമാനദേവന്‍!
പണ്ട് മഹാബലി വാണൊരു രാജ്യം;
കണ്ടു മനസ്സുഖമില്ലാ ദേവകള്‍ !
രണ്ടും കല്‍പ്പിച്ചൊരുനാള്‍ ബലിയെ ,
കണ്ടു നമിച്ചു വണങ്ങിയ വാമന-
കുട്ടിരൂപമായ്'വിഷ്ണു'അണഞ്ഞു;
കിട്ടിയ ബലിയുടെ ആതിഥ്യത്താല്‍ !!
വാമനനാകിയ ഭഗവാനെക്കാള്‍ ,
വാനിലുയര്‍ന്നു മഹാബലി വാണാല്‍ ,
ഉത്തമമല്ലെന്ന-ഹന്തയുണര്‍ന്നു !!
ഉത്തമാനാകിയ ബലിയെ തീര്‍ക്കാന്‍!!
കേട്ടൊരു മൂന്നടി മണ്ണിനു വേണ്ടി ,
കേട്ട് മഹാബലി സമ്മതമരുളി ;
കുട്ടി വാമനന്‍ രണ്ടടി വച്ചു ;
കിട്ടിയതൊന്നും തികയാതായി .
ലോകമതെല്ലാം രണ്ടടി എങ്കില്‍ ,
ലേശമിതൊട്ടും തന്നുടെ തലയില്‍ .
ദാന ശീലനാം ബലിയുടെ മനസ്സില്‍ ,
മാനമുണര്‍ന്നു ശിരസ്സുനമിച്ചു.
പാദമമര്‍ന്നു ബലിയുടെ തലയില്‍ ,
പാതാളത്തില്‍ ചെല്ലും മുമ്പേ,
വീണ്ടുമൊരിക്കല്‍ ഇവിടെ പ്രജകളെ,
കണ്ടുമടങ്ങാനനുമതി തേടി.
കിട്ടീ..,ഒരിക്കലണയാം നാട്ടില്‍ ,
തിരുവോണത്തിന്നന്നൊരു നാളില്‍ .
മാബലി വാണൊരു സ്ഥാനത്തിപ്പോള്‍,
മാനമുയര്‍ത്തി വാമന ദേവന്‍ .
എങ്കില്‍ പ്പോലും ബലിയുടെ നാമം,
എന്നും നമ്മുടെ നാവില്‍ രുചിപ്പു!!
നാട്ടില്‍ പ്രജകള്‍ അത്തം മുതലേ-
കൊട്ടും ഘോഷവുമാഹ്ളാദത്താല്‍,
തിരുമേനിയുടെ വരവുനിമിത്തം,
തിരുവോണത്തിന്നാഘോഷങ്ങള്‍ !!!!!!
................രഘുകല്ലറയ്ക്കല്‍
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ആര്യപ്രഭ
No comments:
Post a Comment