Sunday, February 23, 2014

വ്യക്തിത്വം!!!!!

 വ്യക്തിത്വം!!!!!            
രെതിർത്തീടിലും !വളർന്നു മുന്നേറണം ,
ആകാശ ക്കീഴിലങ്ങകലങ്ങളറിയാതെ!
ആർത്തനാദം മുഴക്കിയല്ലങ്കിലും,തന്നിലാ-
യാശ്ചര്യമൂറുന്ന,ആശയം തോന്നണം!!!
    അറിവാണ് മനുഷ്യന്നു സത്തയെന്നാകുകിൽ
    അതുമാത്രം അളവൊത്തോരവതാരമാകണം.
    അലയുന്ന മനസ്സിനെ അണയ്ക്കുവാൻ കഴിയണം
    അടരാടി മുന്നേറുവാൻ,അലസ്സരെ കാക്കണം.
അഹന്തയില്ലാതെന്നും!അറിവിനായ് കേഴുന്ന,
അഗതിയായറിവിൻറെ അയലത്തുനില്ക്കണം!
അവമതിക്കല്ല തൻ,ബഹുമതി നേടുവാ-
നനുഗ്രഹം ചൊരിയുമീ,ലോകത്തിനൊന്നാകെ!!
      ആഡ്യം മനുഷ്യന്നു മനസ്സിൻ തുണയ്ക്കുള്ള,
      ആവേശ മരുളുന്ന യുക്തി യായീടണം!
      ആരും ജനിക്കും കുലത്തിലല്ലീശ്വരൻ
      ആർക്കും ഉണർവ്വുള്ള മനസ്സിലുണ്ടീശ്വരൻ!!
അഹന്ത യാലാരേയും കൂസാത്ത ധിക്കാരി
ആഡ്യ കുലത്തിൽ പിറന്നിട്ടുമെന്തിന്നു?
ആരേയും സ്നേഹത്തുടിപ്പോടെ കാണുകിൽ
ആരുതന്നാകിലും മഹിതരായീടുമേ !!!
      അന്ധത മുറ്റിയ വിശ്വാസമോടെ നാം
      ആകാമിതെന്തുമേ! നേടിയെന്നാകിലും
      ആഴിയിൽ ഈയ്യലിൻ ആയ്യുസ്സുമാത്രമേ
      ആകുല ചിന്തിത ന്നാധാരമൂഴിയിൽ !!!!!!
ആഡ്യം മനസ്സിലുറച്ചുള്ള വ്യക്തിക്ക്,വ്യക്തിത്വ-
മാഡ്യമായാലതു മുത്തമം, നോക്കിലുംവാക്കിലും
ആകാമതത്രയും ലാളിത്യവുംസദാ,മാന്യതകാക്കു-
മാകാര ശ്രേഷ്ടവും,സൌഹൃദം     
                                           മനസ്സിന്നലങ്കാരമാകുകിൽ!!!
   *******************************************രഘു കല്ലറയ്ക്കൽ**********
  ആര്യപ്രഭ       

Wednesday, December 25, 2013

ഉണരുന്ന വയലേല!!

        ഉണരുന്ന വയലേല!! 
കുളിര്‍കാറ്റു ഞാറ്റിന്മേല്‍ 
                   മൃദുവായ് തലോടുമ്പോള്‍ 
കുളിരാലിളം വയൽ, 
                      നെടുവീര്‍പ്പോടുണരുന്നു !
കളകളും ഇടതൂര്‍ന്നങ്ങാഹ്ലാദത്തോടെ,ചെറു-
കിളികളും വെയില്‍കാഞ്ഞങ്ങണയുന്നു,
                                                       വയൽ മേലെ!
തെളിനീരില്‍ വെയിലേറ്റങ്ങുയരുന്ന 
                                                             ചെറുമീനെ-
തക്കത്തില്‍ കൊത്തി,പൊന്മാന്റെ 
                                                             വിരുതേറെ!
തത്തിക്കളിക്കുന്ന ചെറുതുമ്പി ക്കൂട്ടങ്ങള്‍,
                                                                 വര്‍ണ്ണങ്ങള്‍-
തുള്ളുന്ന ശലഭങ്ങള്‍ നിറഞ്ഞേറെ,മിന്നുന്നു-
                                                              വയല്‍മേലെ!
നിറഞ്ഞൊന്നുമില്ലങ്കിലതുമേറെ കതിരിട്ട 
                                                          ചെറുപൂക്കൾ!
നിറമോടെ മിഴിവേകി വെയിലേറ്റു
                                       ചിരിതൂകി,നില്ക്കുന്നു!
മറയില്ലാതതിർ കാത്തു ചുറ്റുമങ്ങു-
                                                       ണർവ്വോടെ,ഘന-
മേറും തുടമാർന്ന ഇളനീരിൻ കുലയേന്തി,
                                            കേരങ്ങൾ വരിയായി!!
തനതാർന്ന ഗ്രാമത്തിൻ മിഴിവാർന്ന 
                                                                ശോഭയാൽ 
തനിമയിൽ ചെറുമികൾ കളനീക്കി 
                                                              ചെളിനീരിൽ 
തുള്ളിത്തുളുമ്പുന്ന വിയർപ്പിൻ 
                                                 കണങ്ങളിൽ മുങ്ങി-
ക്കുളിച്ച്ങ്ങു  തളരാതെ വെയിലേറ്റു 
                                                                വേലയിൽ!!!
                                                                                          രഘു കല്ലറയ്ക്കൽ 
!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!
ആര്യപ്രഭ 

Saturday, October 5, 2013

നാട്ടില്‍ പ്രമാണി

             നാട്ടില്‍ പ്രമാണി!
പ്രകൃതിയും മനുഷ്യനും 
                       ഇണചേർന്നു ഭൂമിതൻ
പ്രാണനായ് മരുവേണമാ-
                          മോദമങ്ങൊരുമയിൽ!
പ്രാണിയും പറവയും മറ്റെല്ലാ 
                               ജീവനും തുല്യമായ്-
പ്രാധാന്യമാവേണമെന്നുമ-
                  ങ്ങൊരുമയായ്,ഭൂവിതില്‍!
പലതുണ്ട് മനുഷ്യന്റെ 
                           ആക്രാന്തമങ്ങടങ്ങാതെ-
പലതിലുംദുരമൂത്ത് കൊതിയാർന്നു 
                               പരതുന്ന മാനുഷ്യൻ!!
പകലോന്റെ മുന്നിലും ഒരുമയായ് 
                               കൂട്ടത്തിൽ ചതികാട്ടി
പകയോടെ പടുകുഴിയിലറിയാതെ 
             വീഴ്ത്തീട്ട് കൂട്ടായും നിന്നിടും.
മാനം മറന്നുള്ള വാക്കിലും,പോക്കിലും
                                  തെളിവാര്‍ന്നപുഞ്ചിരി!
മറക്കും നാം എല്ലാം,പ്രമാണിയായ് 
                                  മാന്ന്യനായ് പിന്നെയും!
മറയില്ലാതായുള്ള പലതിലും
                  നാട്ടാര്‍ക്ക്പകയുണ്ടെന്നാകിലും
മനസ്സാക്കിമാറ്റുവാന്‍,കഴിയുമാറുതകുന്ന
                                          ചിന്തയും,ബുദ്ധിയും!
വക്രത ജന്മനാ മുറ്റിനിന്നീടുന്നു ,
                   വര്‍ത്തമാനത്തിലും,ചിരിയിലും-
വാത്സല്യമുള്ളത്തിലില്ലെങ്കിലും,മുഖമത്ര-
                     ശോഭയാല്‍ ലാളിത്യവും സ്ഥിരം!
വന്‍പോട് ചേരുന്ന വാഗ് വിലാസങ്ങളും,
              ഒട്ടും മടിക്കാത്ത പോക്കിരത്തങ്ങളും
വാനരന്മാര്‍പോലും നാണിക്കുമാറുള്ള 
               ധീരതയുള്ളില്‍ നിറച്ചുമുന്നേറുന്നു!!!
ഹാ!കഷ്ടം!അല്ലാതിതെന്തു ചൊല്ലീടുക?
                                                നാട്ടില്‍ പ്രമാണിയാ-
യിതെന്തും നടത്തുവാന്‍ നാട്ടാര് 
                                തന്നതാം*തീട്ടൂരം തന്നിലായ്-
യിന്നും താന്‍തന്നെ മുന്നിലായ് ചെയ്യുന്ന-
                                           തെന്തും സഹിക്കുമെന്‍
നാട്ടാരും,കൂട്ടരും കള്ളത്തരമൊന്നും തന്‍റെ
                                                                                    തായ് കാണില്ല !!!  
*തീട്ടൂരം=അനുവാദപത്രം                                                                                                   
$$$$$$$$$$$$$$$$$$$$$$$$$$$$$$$$രഘു കല്ലറയ്ക്കല്‍ $$$$$$$$$$$$$$$$$$$$
ആര്യപ്രഭ 


Sunday, September 15, 2013

തിരുവോണം പോലും തനിമ നിലനിർത്താത്ത മലയാളികൾ!

മലയാളിയുടെ തനിമ കൈവിട്ടു പോകുന്ന മലയാള മഹോത്സവം ,തിരുവോണം പോലും പഴമ നിലനിർത്താത്ത മലയാളികൾ!
പണ്ടുകാലങ്ങളിൽ കുട്ടികൾ പറിച്ചു കൊണ്ടുവരുന്ന പൂക്കൾ വീട്ടു മുറ്റങ്ങളിൽ മനോഹാരിത വിടർത്തുമായിരുന്നു.
ഓണത്തിന്റെ  ആവേശ തിരയിളക്കം  കുഞ്ഞുമനസ്സുകളില്‍ കൂടെ  വൃദ്ധരിലും  അലയടിക്കും.
കളിക്കുട്ടുകാരുമൊത്ത് അന്നത്തെ കുഞ്ഞുങ്ങൾ കളിച്ച്ല്ലസിക്കുമായിരുന്നു.കണ്ടുരസ്സിക്കുന്ന വൃദ്ധജനങ്ങളുടെ കൂട്ടവും ഓണത്തിനു ശോഭപകര്‍ന്നു.
ഓണപ്പുടവയ്ക്കും മഹത്വമുണ്ടായിരുന്നു,ഊഞ്ഞാലും,തുമ്പി തുള്ളലും കൌതുകമായിരുന്നു.

ഇന്നിതെല്ലാം പഴമയുടെ ദ്രവിച്ച ആചാരങ്ങളായി പരിണമിച്ചു.
ഇന്നും മലയാളികൾ ഓണം ആർഭാടമായി ആഘോഷിക്കുന്നു.
ഓണം ഇന്നു തമിഴ്‌നാടിന്റെ സമ്പത്തുകാലവും കൂടിയാണ്.
മാവേലിയെ വരവേല്ക്കാൻ തമിഴന്റെ പൂവ് ഇല്ലെങ്കിൽ കേരളം ശൂന്യമാകും!
തിരുവോണത്തിന് സദ്ധ്യഒരുക്കാൻ തമിഴനെ ആശ്രയിക്കാതെ പറ്റുമോ?
പച്ചക്കറിക്ക് തമിഴനും,അരിക്കും പലചരക്കിനും മറ്റു സംസ്ഥാനങ്ങളും കനിയണം. 
എന്തിനേറെ ആഹാരകാര്യത്തിൽ പോലും മലയാളി മാറിയിരിക്കുന്നു.
ഏറ്റവും കൂടുതൽ കോഴികളെ കൊന്നു തിന്നുന്നവർ മലയാളികളാണ്.
മാടുകളെ തിന്നുന്നതും മലയാളികൾ.
ഓണാഘോഷം തകൃതിയിൽ നടക്കുമ്പോഴും പതിവില്കവിഞ്ഞ തിരക്ക് ബിവറേജസ് -നു മുന്നിലെന്നത് കേരളത്തിന് മാത്രം അഭിമാനിക്കാവുന്ന റിക്കാഡാണ്.
മദ്യപാനം മലയാളിയുടെ അഭിമാനമായി മറിയോ?
മദ്യശാലകളുടെ മുന്നിലെ " Q "കണ്ടാൽ,അവിടത്തെ തെരക്കുകണ്ടാൽ മലയാളിയുടെ മഹത്വം മനസ്സിലാക്കാം.
സ്വന്തം വീട്ടിൽ അരിയും മറ്റും വാങ്ങാൻ കടയിൽ പോകുന്നതിൽ അഭിമാനക്ഷതം കാണുന്നവർ,
പൊരിവെയിലിൽ മദ്യശാലക്ക് മുന്നിൽ അര ദിവസത്തോളം നില്ക്കുന്ന നിൽപ്പ് മാന്യതയുടെ 
മുഖമുദ്രയായിക്കാണുകയാണ് പുതുതലമുറ!!
അഭിമാനത്തിന്റെ  മുദ്ര!!.
മദ്യപാനം പരസ്യമായ ഒരാചാരമാക്കി മാറ്റുകയാണ്.
പൊതുസ്ഥലങ്ങളിൽ പരസ്യമായി മദ്യപിക്കുന്നു.
ശാസ്സിക്കേണ്ടവരും,ശിക്ഷിക്കേണ്ടവരും മദ്യപാനികളോ,കൂട്ടുകുടിയന്മാരോ ആയിരിക്കും.അവര്‍  സമുഹത്തില്‍  മാന്യന്മാരും.
കേരളജനതക്ക് മാവേലി നഷ്ടപെട്ടപ്പോൾ,ഒരുനല്ല രാജഭരണകാലത്തെ സത്യസന്തതയും,ഊഷ്മള സുഖങ്ങളുമായിരുന്നു നഷ്ടമായത് .
ആ സുരഭില കാലത്തെ മനസ്സിലേറ്റി, ആ ഓർമ്മയെ താലോലിക്കുകയാണ് തിരുവോണത്തിലൂടെ മലയാളി.
മദ്യപാനം എന്ന ആഘോഷം തിരുവോണത്തിന്റെ തനിമ നഷ്ടമാക്കി.
മദ്യാസക്തി  സമൂഹത്തിലേക്കു പകർന്നു കൊടുത്ത് ഒരു പറ്റം മദ്യപന്മാരെ വളർത്തുകയാണ് ഇവിടെ സാമൂഹ്യവിരുദ്ധർ ചെയ്യുന്നത്.
സമൂഹത്തില്‍  ചിലരുടെ മനപ്പൂര്‍വ്വമായ  പ്രവണത  മനസ്സിലാക്കാന്‍  വൈകിയാല്‍  മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുമാറു  വരും  തലമുറ വന്‍ വിപത്തിന്നു അടിമകളാകും. 
മനോരോഗികളുടെ  എണ്ണം  വര്‍ദ്ധിക്കും.
മരണവീട്ടില്‍ പോലും  മദ്യപന്മാരുടെ ആഘോഷം സഹിക്കാന്‍ വയ്യാതയിരിക്കുന്നു.
വിവാഹ ചടങ്ങുകള്‍ അലങ്കൊലമാക്കാനും മദ്യപന്മാര്‍ കാരണമാകാറുണ്ട്.
നിർദ്ധോഷികളായ ചെറുപ്പക്കാരെ വലയിൽ കുരുക്കി,ഭൂരിഭാഗത്തെ സൃഷ്ടിക്കുന്നു.
മദ്യാപാനികൾ എന്ന് പറയാൻ സമൂഹത്തിൽ ആരും ഉണ്ടാവരുത്.
എല്ലാവരും മദ്യപരാണെങ്കിൽ അവർക്ക് പരസ്പരം മദ്യപാനി എന്നു വിളിക്കാൻ കഴിയില്ലല്ലോ?
രാജ്യം തീവ്രവാദികളുടെ നിരീക്ഷണത്തിലാണ്,അതിലേറെ തീവ്രശ്രദ്ധ മദ്യപാനികളില്‍ സർക്കാർ ചെലുത്തിയില്ലെങ്കിൽ,നമ്മുടെ കേരളം ഭ്രാന്തന്മാരുടെ കേളികേന്ദ്രമാകും! തർക്കമില്ല.
ആർഭാടമായ പേകൂത്തുകളുടെ ആസ്ഥാനം കേരളമാകും!.
മാവേലിക്ക് പകരം "മദ്യവയ്യാവേലികള്‍ക്ക് "വരവേല്പ് ആഘോഷമാണ് നമ്മുടെ കേരളത്തിനു ചേർന്നത്‌.
നന്മകള്‍ മറന്ന മദ്യപന്മാര്‍ .ആഘോഷം ആഭാസമാക്കുന്നു!
നമ്മുടെ സര്‍ക്കാര് ചെയ്യുന്നത് രസ്സകരമായ അനുഭവമായി തോന്നുന്നു. 
മദ്യം നിർലോപം ജനങ്ങൾക്ക്‌ കുടിക്കാൻ കൊടുക്കുന്നു,കുടിക്കുന്നവനെ പിടിക്കുന്നതും ശിക്ഷിക്കുന്നതും കൊടുക്കുന്ന സർക്കാർ തന്നെയാണ്.
നോട്ടിരട്ടിപ്പ് സംഘത്തില്‍ പെടുന്ന നിരപരാധി കിട്ടിയതുമായി രക്ഷപെടാന്‍ തുടങ്ങുമ്പോള്‍ ഇരട്ടിപ്പുകാര്‍ തന്നെ പോലീസ് വേഷത്തില്‍ അവരുടെ കൈവശമുള്ള നോട്ടുകള്‍ വാങ്ങി വിരട്ടി ഓടിക്കുന്നു,അതിനു തുല്യമാണ്  സര്‍ക്കാരിന്റെ മദ്യ വില്‍പ്പനയും.
മദ്യം വാങ്ങുന്നവൻ കുടിക്കാൻ വേണ്ടിയാണ്.
കുടിക്കുന്നത് മാനസ്സിക ഉത്തേജനം(ലഹരി) കിട്ടാനാണ്.
ലഹരി തലയിൽ കയറിയാൽ പലർക്കും പലതും തോന്നുമെന്ന് കൊടുക്കുന്നവർ അറിയാതെ പോകുന്നത് ശരിയാണോ?
ലഹരി വിറ്റുകിട്ടുന്ന പണത്തെക്കാളേറെ അവരെ ശിക്ഷിച്ചും സർക്കാർ പണം ഉണ്ടാക്കുന്നു?
ഇതെന്തു ന്യായമാണ്?സർക്കാർ കൊടുക്കുമ്പോൾ അമൃതാണ്,?അവർ കൊടിക്കുമ്പോൾ  മദ്യം!
ഒരുപക്ഷെ!കുടിയന്മാരുടെ സംഘടന(യുണിയന്‍ )ഉണ്ടായാൽ ഇതിനെ ചോദ്യം ചെയ്യാനും,സമരം സംഘടിക്കാനും അധികകാലം വേണ്ടിവരില്ല.

സംസ്കാരം നഷ്ടപെട്ടതു സര്ക്കാരിനാണ്!
സംസ്കാര സമ്പന്നരായ ജനതയെ വളർത്തേണ്ട സർക്കാർ പണത്തിന്റെ ആർത്തിയിൽ  കേരള ജനതയെ മദ്യപാനത്തിലൂടെ തീരാ രോഗികളും,
വെറിയന്മാരും,ഭ്രാന്തന്മാരും ആക്കി മാറ്റുകയാണ്.
സമൂഹത്തിലെ സ്ഥാനമാനങ്ങൾ പോലും മദ്യപന്മാരുടെ കൈകളിലാണ്?വീട്ടിലെ അന്തരീക്ഷം പോലും താറുമാറാകുന്നു? ബലാൽസംഗങ്ങൾ പെരുകുകയാണ്.
മാതാപിതാക്കൾക്ക് മക്കളെ തിരിച്ചറിയാത്ത കാലമായിരിക്കുന്നു,
പെരുകുന്ന വാഹനങ്ങൾ കൈകാര്യം ചെയ്യുന്നതും മദ്യപന്മാരാണ്.
അപകടങ്ങള്‍ പെരുകുകയാണ്.
സർക്കാർ മദ്യം കൊടുത്ത് പുറകെ പോലീസ് വേഷത്തിൽ അവരെ പിടിക്കുന്നു,ശിക്ഷിക്കുന്നു,വൻതുക പിഴ വാങ്ങുന്നു,ഇനിയും കുടിച്ചുവരാനുള്ള അനുവാദവും കൊടുക്കുന്നു? എന്താ?ഇത്രയും സംസ്കാരം തുടിക്കുന്ന സർക്കാർ ലോകത്ത് കാണുമോ?മാവേലിയുടെ അഥവാ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാത്രമേ വിചിത്രമായ ഈ സംഭവങ്ങള്‍ കാണുകയുള്ളൂ.
കേരളത്തില്‍ മിക്കസ്ഥലങ്ങളിലും കുടിയന്മാരുടെ ആഭാസകരമായ കലാപരിപാടികളും കാണാവുന്നതാണ്.
ഇത്ര പൊതുജനസേവകരായ,സന്മനസ്സുള്ള,
കാര്യപ്രാപ്തിയുള്ള,കൃത്യനിഷ്ടയുള്ള സർക്കാർ കേരളത്തിലല്ലാതെ മറ്റൊരിടത്തും കാണുകയില്ല!!!.
ചില ഫാക്ടറികൾ ഉത്പാദനത്തിൽ ഉണ്ടാകുന്ന അസംസ്കൃത വസ്തുക്കൾ പലവിധ ഉൽപ്പന്നങ്ങൾ ഉണ്ടാക്കാൻ ഉതകുന്ന പോലെ,കുടിയന്മാർ മൂലം സർക്കാരിനും എത്രവിധത്തിൽ വരുമാനം ലഭിക്കുന്നു.
സർക്കാരിന്റെ കാമധേനു മദ്യവില്പ്പന ശാലകളാണ്.
നാട്ടിൽ അനേക കോടി മദ്യ ശാലകൾ തുറക്കട്ടെ,കേരളത്തിൽ എല്ലാ ജനങ്ങളും മദ്യപാനികൾ ആയിത്തീരട്ടെ,അതിലൂടെ കേരള സർക്കാർ വൻ സാമ്പത്തിക നേട്ടം ഉണ്ടാക്കട്ടെ,തന്മൂലം സ്വകാര്യ ആശുപത്രികൾക്കും നേട്ടമുണ്ടാകുമല്ലൊ?അതും സർക്കാരിന് നേട്ടമാണ്.മദ്യപന്മാര്‍ വര്‍ദ്ധിച്ചു പല കുടുംബങ്ങളും പരിഭ്രാന്തിയില്‍ നെട്ടോട്ടം ഓടുമ്പോള്‍ കുടിയന്മാരെ സഹായിക്കാനും,കുടിനിര്‍ത്താനും പുതിയ ആശുപത്രികള്‍ ഉയര്‍ന്നു വന്നുകഴിഞ്ഞു.
കുടിയന്മാര്‍ ഒരു സാമ്പത്തിക ശ്രോതസ്സു കൂടിയാണെന്നാണ് സാമ്പത്തിക വിദഗ്ദ്ധരുടെ അഭിപ്രായം.
വിവേകാനന്ദൻ കേരളത്തെ ജാതിവ്യവസ്തയുടെ പേരില് ഭ്രാന്താലയം എന്ന് വിശേഷിപ്പിചെങ്കിൽ ,ഇന്ന് സമനില തെറ്റിയ മദ്യപന്മാരുടെ കൂട്ടമാണ്‌ യഥാർത്ഥ ഭ്രാന്താലയം.
സർക്കാർ കണ്ണുതുറക്കില്ല, പൊതുജനം മദ്യത്തിന്നെതിരെ കണ്ണ് തുറക്കുക തന്നെ വേണം!!!.
വരും തലമുറ മദ്യത്തെ ഉപയോഗിക്കുന്ന രീതിതന്നെ മാറിയേക്കാം. പിടിച്ചുനില്ക്കാൻ കഴിയാത്തത്ര വളർന്നാൽ മലയാളി ലോകജനതക്ക് മുന്നിൽ നാണം കെടും!.
അതിനാൽ വരും തലമുറയെ കടിഞ്ഞാണിടാൻ ഉതകുംവിധം നമ്മളിൽ അറിവ് ശേഷിക്കുന്നവർ തയ്യാറാകണം!!!
ആത്മാർഥത നിഷ്കളങ്കരായ ജനങ്ങളോടായിരിക്കണം,
അതിനുകഴിയുന്നവർ ഒത്തുകൂടും എന്ന് വിശ്വസിക്കുന്നു!!!   ലോകത്തിന്റെ ഏതുകോണിലും മലയാളികള്‍ അവരുടെ മഹത്വത്തെ ഉയര്‍ത്തി സൂക്ഷിക്കും, നന്മകള്‍ അപൂര്‍വ്വമായി വിടരുന്നവ ആകരുത്?സധാ വിടരുന്ന പുഷ്പങ്ങളാവട്ടെ മലയാളിയില്‍ വിടരുന്ന നന്മ!!!
ലോകമലയാളികള്‍ക്ക് ഉത്സ്സാഹത്തിന്റെയും,ഉന്മേഷത്തിന്റെയും കുളിര്‍മ്മ നിറഞ്ഞ ഒരായിരം ഓണാശംസകള്‍ ഒരിക്കല്‍ കൂടി നേരുന്നു!!!!!                                                                 രഘുകല്ലറയ്ക്കൽ 
ആര്യപ്രഭ



Wednesday, August 21, 2013

മദ്യവും,മനുഷ്യനും!

          മദ്യവും,മനുഷ്യനും!
മദ്യം മനുഷ്യന്റെ മനമുദ്ധരിക്കുന്നു?
മദ്ധ്യേ;മനമതുമില്ലാതെയാകുന്നു!
ഓർക്കുന്നതെല്ലാം നടപ്പാകുമെന്നോരോ-
ഓർമ്മകൾ മിന്നിത്തെളിയുന്നു മുന്നിലായ്!
  എന്തും തകർക്കുവാൻ മോഹമതുള്ളിലായ്-
  എന്തിനും വയ്യാത്ത ദേഹവും ഭാരമായ്!
  മനസ്സിലെ ഓർമ്മകൾ തല്ലിക്കെടുത്തുന്നു!
  മസ്തിഷ്ക്കമത്രമേൽ നിശ്ചലമാകുന്നു!
പണമാണ് മദ്യപ നാധാരമെന്നാകിൽ 
പണമല്ല മദ്യപ നാവശ്യം ലഹരിപോൽ !
മണ മൊരു പ്രശ്നമല്ലവർക്കെന്നിതാകിലും 
മണംകൊണ്ടടുക്കുവാനാകില്ലിതാർക്കുമേ!
  പട്ടിണിയാണ് തൻ വീട്ടിലെന്നാകിലും 
  ഒട്ടുമതോർക്കുവാനാകില്ലിവർക്കാർക്കും!
  ഒട്ടിയ വയറുമായ് പൈതങ്ങളണയുമ്പോൾ
  മുട്ടിയാൽ തെന്നുന്ന 'സ്പ്രിങ്ങ് 'പോലാണിവർ !
വ്യക്തമല്ലാതുള്ള വാക്കിലും,നോക്കിലും-
വ്യക്തിത്വമില്ലായ്മ ഊറ്റമായ് നില്ക്കുന്നു!
ചുറ്റും നടക്കുന്നതെന്തു തന്നാകിലും-
മറ്റുള്ളവർ തന്നെ,എന്തിന്നെതിർക്കണം?
  മോഹങ്ങളേറെയാണുള്ളിലെന്നാകിലും 
  മോഹഭംഗങ്ങളാൽ വെറിയാർന്ന മാനസ്സം!
  എല്ലാം മടുക്കുന്ന ജീവിതയാത്രയിൽ 
  എല്ലാമൊരൊറ്റനാൾ തീർക്കുവാൻ വെമ്പലായ് !
മദ്യത്തിൽ തീവ്രത ഇല്ലാതെയാകുകിൽ 
മദ്യത്തനപ്പുറമെന്തെന്ന ചിന്തയായ്‌ !
ഒന്നും മനസ്സിൽ ത്രസ്സിക്കാതെയാകയാൽ 
ഒന്നിനും താല്പ്പര്യ മില്ലായ്മ തീവ്രമായ് !
  പിന്നെയങ്ങോട്ടങ്ങു മൂകനായ്‌,ഏകനായ് !
  പിന്നീടൊരിക്കലും,ജീവിതം വേണ്ടെന്നമട്ടിലും!
  പിന്തിരിഞ്ഞങ്ങോട്ട്‌ ചിന്തയില്ലോട്ടുമേ!
  പിന്നെ മാലോകർക്ക് ഭാരമായ്,വിണ്ണിലായ്!!!
________________________രഘുകല്ലറയ്ക്കൽ
ആര്യപ്രഭ

Sunday, August 18, 2013

ഓണം മലയാളിയുടെ തനിമ!!

      ഓണം! മലയാളിയുടെ തനിമ!! 
മലയാളിയുടെ മഹത്തായ പാരമ്പര്യത്തിന്റെ തിളക്കമാർന്ന,
പൊലിമയാർന്ന ഉത്സവമാണ് തിരുവോണം!. മലയാള ജനതയുടെ അഭിമാനമാണ്ഓണം! 
മലയാള തനിമ കത്ത് സൂക്ഷിക്കുകയും, ആ ആഹ്ളാദ തിമിര്‍പ്പില്‍ ആറാടി സമര്‍ദ്ധിയുടെയും,സാഹോദര്യത്തിന്റയും
പഴയകാല ഓര്‍മകളെ അയവിറക്കുകയും ചെയ്യാന്‍ ഓണം എന്ന,മഹത്തായ ഉത്സവം മലയാളിക്കല്ലാതെ മറ്റാര്‍ക്കുണ്ട്?.
പ്രജാ തല്പരനും വിശാല മനസ്കനും, നിഷ്കളങ്കനും,

സത്യസന്തനുമായ അസുരചക്രവര്‍ത്തി മനുഷ്യ പ്രജകളെ ഒരുമയോടെ ഭരിക്കുന്ന കാലം.
മഹാവിഷ്ണുവിൻറെ പരമ ഭക്തനായ പ്രഹ്ലാദന്റെ പേരക്കുട്ടിയും കൂടിയായ മഹാബലി.അസുര രാജവെങ്കിലും വിഷ്ണു പ്രിയ്യനായ മഹാബലിയുടെ മഹത്വത്തില്‍ അസുയതോന്നിയ ദേവന്മാരുടെ ചതി തന്നെയായിരുന്നു,വിഷ്ണു വിന്റെ വാമന പ്രവേശം.
അസുര രാജാവ് ദേവന്മാരെ വെല്ലുന്ന മഹത്വത്തോടെ വാണാല്‍ !
ദേവന്മാര്‍ക്ക് സഹിക്കുമോ?ഇന്ദ്രൻറെ സ്ഥാനം നഷ്ടമായാലോ എന്ന പരിഭ്രാന്തി.
ദാനശീലനായ മഹാബലി പാമരനേയും,

പണ്ഡിതനേയും സമമായി കാണ്ടിരുന്ന വിശാലത മുതലെടുത്ത്‌ മഹാവിഷ്ണു വേഷം മാറി വാമനനായി വന്ന് മൂന്നടി മണ്ണ് ദാനം ചോദിച്ചു.
മൂന്നടിയിൽ താഴെ ഉയരമുള്ള വാമനന് അളന്നെടുക്കാൻ അനുവാദം കൊടുത്ത്.
രണ്ടടി കൊണ്ട് ലോകം മുഴുവന്‍ അളന്നു,
തികയാതെ വന്ന ഒരടി മണ്ണിനു കാത്തു നിന്നു.
തന്റെ സത്യസന്തതയില്‍ നിഷ്കര്‍ഷയുള്ള മഹാബലി,തന്റെ  മുന്നില്‍ ദാനത്തിനായി നില്‍ക്കുന്നതു വിഷ്ണു ആണെന്ന്  തിരിച്ചറിഞ്ഞു.തന്നെ പരീക്ഷിക്കാന്‍ തൻറെ പ്രിയ്യനായ വിഷ്ണു ഭഗവാൻ നേരിൽ വന്നതിൽ അകമഴിഞ്ഞു സന്തോഷിച്ചു!ഭഗവാനെ നേരില്‍ കണ്ടതിൽ അതീവ സന്തുഷ്ടനായി.
എന്നാലും വാമന വേഷം പൂണ്ടു വന്ന ഭഗവാനു താൻ  കൊടുത്ത വാക്കുപാലിക്കാന്‍ 
കഴിയാതെ സർവ്വവും നഷ്ടപെട്ട നിസ്സഹായാവസ്ഥയില്‍,വാമനനു മുന്നിൽ 
 മഹാബലി തലതാഴ്ത്തി,വാമനന്റെ പാദം തലയില്‍ അമരുമ്പോള്‍,വാനോളം ഉയർന്ന ഭഗവാന്റെ പാദസ്പർശത്താൽ കിട്ടിയ അനുഭൂതിയിലും, സ്നേഹ സ്പർശത്തിലും,വിഷ്ണുവിൻറെ മുന്നിൽ നിസ്സരനുമായ ചക്രവര്‍ത്തിക്ക് ഒരാഗ്രഹം മാത്രമേ ഉണ്ടായിരുന്നുള്ളൂ.
താൻ ജീവനെ ക്കാളേറെ പരിപാലിക്കുന്ന,
സ്നേഹ തല്‍പ്പരരായ തന്റെ പ്രിയ പ്രജകളെ ആണ്ടിലൊരിക്കല്‍ വന്നുകാണാന്‍ ഒരവസരം? .
ദേവന്മാരുടെ ആജ്ഞാനു വര്‍ത്തിയായ വിഷ്ണു ഭഗവാന്‍  അനുമതി കൊടുക്കുകയും ചെയ്തു.
വാമനന്റെ പാദസ്പർശത്താൽ ഭൂമിയിൽ നിന്ന് നിഷ്കാസനായി.
ഭഗവാൻറെ അനുഗ്രഹത്തിൽ തൃപ്തനായ അസുര രാജാവ് മഹാബലി ചിങ്ങപ്പുലരിയിൽ,
ലോക ജനതയിൽ സ്നേഹത്താല്‍ ശ്രേഷ്ഠരായ മലയാളികളെ എല്ലാ വർഷവും സന്തോഷ പൂർവ്വം  ദർശിക്കാനെത്തുന്ന മഹത് ദിനമാണ്തിരുവോണം.
ഐതിഹ്യം ഉറങ്ങുന്ന മണ്ണ് നമുക്ക് തൊട്ടുകിടക്കുന്ന തൃക്കാക്കര തന്നെയാണ്.തിരുവോണം വിരിയുന്നതും ഇവിടെ തന്നെ!!!!
തിരുവോണം!ലാളിത്യത്തിൻറെയും,ഒരുമയുടെയും, സഹനത്തിന്റെയും കൂട്ടായ്മയായ ഐശ്വര്യത്തിന്റെ ദിനമായി മലയാളികള്‍ കൊണ്ടാടുന്നു.. 
ആദരപൂര്‍വ്വം മലയാളികള്‍ മഹാബലിയെ ആര്‍ഭാടപൂര്‍വം വരവേല്‍ക്കുന്ന മഹത്തായ സുദിനം ഓണമാണ്!!.
പകയും,വിദ്യോഷവും വെടിഞ്ഞു,

സാഹോദര്യത്തിന്റെ കൂട്ടായ്മ വളര്‍ത്തിയെടുക്കാന്‍,മലയാളിക്ക് മാതൃക മഹാബലിയാണ്.
അഹന്ത വെടിഞ്ഞു സ്നേഹം പകരാന്‍ മലയാളിയെ ഓര്‍മ്മ പ്പെടുത്തുന്ന ഓണം നമുക്കും വഴികാട്ടിയാണ്.!!!തൻറെ സർവ്വനാശവും കണ്ടറിഞ്ഞും,മനസ്സറിഞ്ഞു പൂജിക്കുന്ന വിഷ്ണു ആവശ്യപ്പെട്ടത്,തന്നെ ചതിക്കാനാണെന്നു ചിന്തിക്കാതെ,അതിൽ ദുഃഖം തോന്നാതെ സന്തോഷത്തോടെ വാക്കുപാലിക്കുകയാണ് സ്നേഹനിധിയായ ആ ഭക്തൻ ചെയ്തത്.
ഓരോ മലയാളിക്കും മനസ്സിലേറ്റാൻ ഇതിൽ കൂടിയ മാതൃക എന്താണ്? മാവേലിയുടെ ഭരണമെന്ന  നല്ലകാലത്തെയും,സത്യസന്ധതയേയും സ്മരിച്ച് അദ്ദേഹത്തിനുമുന്നില്‍ നമുക്കും ശിരസു നമിക്കാം .
എല്ലാവര്‍ക്കും ഈ മഹത്തായ സുദിനത്തില്‍ ആര്യപ്രഭയുടെഒരായിരം തിരുവോണ  ആശംസകള്‍ നേരുന്നു.!!!!

                                                              രഘു കല്ലറയ്ക്കല്‍ 
%%%%%%%%%%%%%%%%%%%%%%%%%
ആര്യപ്രഭ

,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,,
NB നിഷ്കളങ്കനായ മഹാബലി അന്നത്തെ മലയാളിയെ സ്നേഹിക്കാൻ കാരണം - കള്ളവും, ചതിയും അറിയാത്ത നിഷ്കളങ്കരായിരുന്നു പ്രജകളും.
ഇന്നത്തെ മലയാളിയെ അടുത്തറിയുന്ന അനുഭവം ഉണ്ടായാൽ,മഹാബലി പാതാളത്തിൽ നിന്നും ഒളിച്ചു പോകും.സ്നേഹിക്കാൻ മാത്രമറിയാവുന്ന പ്രജകളെ കാണാനാണ് മഹാബലി വരുന്നത്.
കേരളത്തിൽ ഉണ്ടാകുമോ? 
--

Tuesday, August 13, 2013

ദക്ഷിണാമൂർത്തി!!!

 ദക്ഷിണാമൂർത്തി!!!
മലയാളത്തിൻറെ മറക്കാനാവാത്ത മൃതുല ഗാനങ്ങളുടെ കുലപതി നമ്മെ വിട്ടുപിരിഞ്ഞു.
മലയാളിയുടെ മനസ്സിൽ നിറവാർന്ന ഈണങ്ങൾ കോർത്തിടാൻ സ്വാമിക്ക് വൈക്കത്തപ്പൻ നല്കിയ വരാമായിരുന്നു സിനിമാഗാനങ്ങൾ !!.
നാലുതലമുറയെ കൈപിടിച്ചു മുന്നേറിയ സംഗീതജ്ഞൻ, ദക്ഷിണാമൂർത്തി അല്ലാതെ മറ്റാരുമില്ല.
മനുഷ്യമനസ്സിനെ വശീകരിക്കുന്ന ഈണങ്ങൾ ,സംഗീതത്തിൽ അലിഞ്ഞ ലഹരി, പതഞ്ഞു പൊങ്ങുന്ന ഗാനങ്ങൾ!കേട്ടാലും കേട്ടാലും മതിവരാത്ത സംഗീതം!അദ്ദേഹത്തിൻറെ വരദാനമായിരുന്നു.
ആലപ്പുഴ മുല്ലക്കൽ തെക്കേമഠത്തിൽ വെങ്കിടേശ്വര അയ്യരുടെയും,പാർവതി അമ്മാളിന്റെയും മകനായി 1919-ഡിസംബറിൽ ജനിച്ചു.
1948-ലെ നല്ലതങ്കയ്ക്ക് സംഗീതം പകർന്നു തുടങ്ങിയ മധുര മനോഹര താളക്രമം മരണം വരെ അഭങ്കുരം തളിരിട്ടു നിന്നു .
2013-ആഗസ്റ്റു 2-നു രാത്രിയിൽ ഉറക്കത്തിൽ അന്ത്യ വിശ്രമം!
സുകൃതംചെയ്തമനസ്സാണ് അദ്ദേഹത്തിന്റേത്.
മനുഷ്യമനസ്സുകളെ പാടിയുറക്കിയ അദ്ദേഹവും ഉറക്കത്തിൽ പാടിമറഞ്ഞു.കുളിരാർന്ന ഗീതങ്ങളുടെ കുലഗുരു വിസ്മൃതിയിൽ ഓർമ്മകളെ അവശേഷിച്ചു മടങ്ങി.
മലയാളിക്ക് തീരാനഷ്ടമായ മഹാസംഗീതജ്ഞന്റെ വേർപാടിൽ വിങ്ങുന്ന മനമോടെ ആര്യപ്രഭയും ആദരാജ്ഞലികൾ അർപ്പിക്കുന്നു.
__________________________________________________
ആര്യപ്രഭ