Wednesday, November 28, 2012

സുര്യതേജസ്സ്!

 സൂര്യതേജസ്വിയാവണം!!!
നമ്മുടെ നിലനില്‍പ്പിന്റെ നാന്ദികുറിക്കുന്ന പലതും നാം മറക്കുകയാണോ .........?
ഈ പ്രപഞ്ചത്തിലെ അനേകം സൌരയൂഥങ്ങളില്‍ ഒന്നാണ് നമ്മുടേത് !!
ഈ ചെറിയ സൌരയൂഥത്തിന്റെ ഗ്രഹക്കൂട്ടങ്ങളില്‍ ,ജീവന്റെ തുടിപ്പ് നിലനില്‍ക്കുന്ന ഏക ഗ്രഹമായ ഭൂമിയില്‍ ,
മനുഷ്യനായി പിറക്കാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം !!ആഹ്ലാദിക്കം!!!
ചിരിക്കുവാനും,ചിന്തിക്കുവാനും,മനസിലാക്കാനും കഴിവുള്ള മനുഷ്യന്‍ ശ്രേഷ്ടന്‍ തന്നെ!!!!
പക്ഷെ! സൌരയൂഥത്തിലെ സര്‍വ്വ ചരാചരങ്ങളേയും നിയന്ത്രിക്കുകയും,തന്റെ കാന്തിക വലയത്തില്‍ ക്രമപ്പെടുത്തുകയും, ഇഷ്ടത്തിനു വ്യതിയാനങ്ങള്‍ വരുത്തുകയും ചെയ്യുന്ന വലിയ നിയ്ന്ത്രിതാവ് ....................സൂര്യന്‍ തന്നെ!!!
തലക്കനത്തോടെ ഉറച്ചുനിന്ന്  എല്ലാം നേരിടുന്ന സൂര്യനെ നമിക്കാതെ വയ്യ !!!
ഭൂമിയില്‍ സൂര്യനില്ലാത്ത ഒരു ദിനം സങ്കല്‍പ്പിക്കാന്‍ കഴിയുമോ?
പ്രഭാതത്തില്‍ സൌമ്യമായി നമ്മെ വരവേല്‍ക്കുന്ന ഇളം സൂര്യന്‍ നമ്മില്‍ എന്തെല്ലാം മോഹങ്ങള്‍ ഉണര്‍ത്തുന്നു !!!
ഗാംഭീര്യം കൈവിടാതെ സൂര്യന്‍ ഭൂമിയുടെ സര്‍വ്വ ചലനങ്ങളിലും ഭാഗഭാക്കാകുന്നു!
വെളിച്ചവും,കാറ്റും,മഴയും,ഋതുഭേദങ്ങളും സൂര്യന്റെ കഴിവല്ലേ?
പുഷ്പിക്കാനും,പരിമളം പൊഴിക്കാനും സൂര്യനില്ലെങ്കിലാകുമോ?
നമ്മുടെ ശരീരത്തിലെ വ്യതിയാനങ്ങള്‍ക്കും സൂര്യന്‍ കാരണമാണ് !!
സൂര്യന്‍ സൌരയൂഥത്തിന്റെ ഹീറോ ആണ് !
ബദ്ധശ്രദ്ധനായ സൂര്യന്‍ മനുഷ്യന് മാതൃകയാണ് !!!
ആ ത്വേജസ് ഉള്‍ക്കൊള്ളാന്‍ കൊച്ചു മനസ്സുകള്‍ക്ക് കഴിയണം!അവര്‍ സൂര്യതേജസ്വിയായി 
വിളങ്ങണം!!
സമുഹത്തിലെ നിര്‍ദ്ധനരെയും നിരാലംബരേയും സംരക്ഷിക്കാന്‍ വേണ്ടുന്നതുചെയ്യുവാന്‍ നമ്മുടെ കുഞ്ഞുങ്ങള്‍  തയ്യാറാകണം!!.
സമൂഹത്തിലെ പുഴുക്കുത്തുകളെ ഉന്മൂലനം ചെയ്യാന്‍ കൊച്ചിളം മനസ്സുകള്‍ക്ക്കഴിയും!
ഒറ്റക്കുകഴിയാത്തവ കൂട്ടായ്മയിലൂടെ നേടണം!
മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ക്ക് മുതിര്‍ന്നവരെ  ആശ്രയിക്കാം!!
എളിമയുടെ നാമ്പാണ് കൊച്ചുമനസ്സില്‍ ഉരുത്തിരിയേണ്ടത്,
എളിമയില്‍ മഹത്ത്വം കാണിക്കുന്നവര്‍ ജീവിത വളര്‍ച്ചയില്‍ മഹത് വ്യക്തികളായി വിരാജിക്കും!!
പ്രഭാതത്തില്‍ സൂര്യനെപ്പോലെ പ്രശോഭിതനും ഉച്ചയില്‍ ഗംഭീരനുമാകണം !
എളിമയില്‍ തുടങ്ങുന്നവര്‍ പെരുമയില്‍ എത്തിച്ചേരും !!
കൊച്ചുമനസ്സുകള്‍ ഉയര്‍ന്നചിന്തകളുടെ കടലായിരിക്കണം,
ശാന്തത നിറഞ്ഞ വിശാലമായ കടല്‍ തീരത്തോടടുക്കുമ്പോള്‍ ഓളങ്ങള്‍ നിറഞ്ഞാടുന്നു !
അതുപോലെ കാര്യത്തോടടുക്കുമ്പോള്‍ ഉത്തേജിത മനസ്സായിരിക്കണം,അല്ലാത്തപ്പോള്‍ ആകുലതവെടിഞ്ഞു ശാന്തരായിരിക്കണം !!!
തീരുമാനങ്ങള്‍ രണ്ടുവട്ടം ആലോചിച്ചേ ഉറപ്പിക്കാവൂ!!
കഴിയാത്തവർക്ക് മുതിര്‍ന്നവരുടെ നിര്‍ദ്ദേശം ഉള്‍ക്കൊള്ളാം!
മനുഷ്യന്റെ മുതല്‍കൂട്ട്ആത്മവിശ്വാസമാണ്,
അതിരു കവിയുകയുമരുത് !!
ഒരു സൂര്യന്‍ പ്രപഞ്ചത്തെ നയിക്കുന്നു,അതുപോലെ ഒരു സമൂഹത്തെ നമുക്കും നയിക്കാന്‍ ശ്രമിക്കാമല്ലോ?
നമ്മിലെ കഴിവുകള്‍ ഉണര്‍ത്താന്‍ ,
സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ........മനസ്സൊരുക്കുക !!!!
പരിശ്രമങ്ങള്‍ക്ക് പല വഴികളായിരിക്കാം
നമുക്കുമുന്നില്‍ ഉണ്ടാവുന്നത്,ശ്രമകരമായ വഴി സമചിത്തതയോടെ കണ്ടെത്തുക.
ഇടുങ്ങിയ വഴിയില്‍ കഷ്ടപ്പെട്ട് സഞ്ചരിക്കുക മൂലം നഷ്ടബോധം തോന്നിയേക്കാം,ഒരുപക്ഷെ!
ലഭിക്കുന്നത് വിശാലമായ കാഴ്ച്ചപ്പാടായിരിക്കും!!
ഏതുപ്രവര്‍ത്തിയിലും നല്ലതും ചീത്തയും ഉണ്ടാകും,
ചീത്തയെ മനസ്സിലാക്കി ഉപേക്ഷിക്കണം.
നല്ലതിനെ പൂര്‍ണ്ണമായി സ്വീകരിക്കണം.!!
മധുരം മാത്രം ഭക്ഷിച്ചു കഴിയുന്ന ഒരാള്‍ക്ക്‌,കൈയ്പ്പിനെപ്പറ്റി പറഞ്ഞാല്‍ മനസിലാകില്ല!.
കയ്പ്പും രുചിച്ചിരുന്നു എങ്കില്‍ അയാള്‍ മധുരവും കയ്പ്പും തിരിച്ചറിഞ്ഞേനേ!
ധീരമായ പ്രവര്‍ത്തിയാണ് സമൂഹത്തില്‍  ഉചിതമായ നേട്ടം!
സമൂഹത്തിലെ ആയിരങ്ങളില്‍ ഒന്നോ രണ്ടോ പേര്‍ മാത്രമായിരിക്കും പരിഷ്കര്‍ത്താക്കള്‍ !! . 
മുഴുവന്‍ പേരും നേതാക്കള്‍ ആകില്ലല്ലോ ? 
അതിലൊരാള്‍ നിങ്ങളായിക്കൂടെന്നുണ്ടോ?
തന്‍റേടവും ,വിവേകവും,ആത്മവിശ്വാസവും,
സത്യസന്ധതയും, മുതല്‍ക്കൂട്ടായാല്‍ ,സമുഹത്തില്‍ ഒരു സൂര്യനാകാന്‍ നിങ്ങള്‍ക്കും കഴിയും!!
സൌരയൂഥത്തില്‍ ഒരു സൂര്യനേയുള്ളൂ,സമൂഹത്തിലെ ഒരു സൂര്യനാകാന്‍ ,മനസ്സൊരുക്കുക!!
അത് നിങ്ങളില്‍ ഒരാളായാല്‍ ??? 
///////////////////////////////////////////////////////////////////////////////                     രഘുകല്ലറക്കല്‍   ==========
ആര്യപ്രഭ  


Tuesday, November 6, 2012

'ജ്ഞാനം'

                   'ജ്ഞാനം'
റിവാണ് സര്‍വ്വം!മനസ്സതിന്‍ പിന്നില്‍ !!
തുടരും പ്രയോഗങ്ങള്‍ വഴിയായി തെളിയും !!
നല്ലവഴികാണുവാന്‍ കാതങ്ങള്‍ താണ്ടണം!!
തളരാതെ മുന്നേറിയാല്‍ ,കണ്ടിടും നിശ്ചയം!!
ലക്ഷ്യത്തിലെത്തിടും,നേടുവാന്‍ പലതുണ്ട്!!
അലസരെക്കൂത്തില്‍ കൂട്ടരുതൊട്ടുമേ!!
ചീഞ്ഞതിലൊട്ടിയാല്‍ ചീഞ്ഞിടും നമ്മളും!!
ജീര്‍ണ്ണിച്ചിടാത്തൊരു മനസ്സാണ് വേണ്ടത്‌!!!
അറിവുകള്‍ നേടുവാന്‍ ,അറിയാനിറങ്ങണം !!
അറിവാണിതെല്ലാം, തികഞ്ഞെന്നതോന്നലാല്‍ ;
അഹന്തയാം തമസ്സില്‍ നാം അന്ധരായ്‌ തീരാതെ!
അറിവുനല്‍കുന്നോര്‍ക്ക് ഗുരുസ്ഥാനമേകണം!!!
ആപത്തിലാര്‍ക്കുമേ,അരുതായ്കയാവാതെ;
ആവതു ചെയ്യുവാന്‍ കെല്‍പ്പുമുണ്ടാക്കണം.
അല്ലലാല്‍ നോവുന്ന'വൃദ്ധരെ'മനസ്സാലെ;
അല്പ്പമായെങ്കിലും ശ്രദ്ധിക്കയും വേണം!!   
അലയാന്‍ വിടാതെ തന്‍ മനസ്സില്‍ തുടിക്കുന്ന;
ആകുല ചിന്തകള്‍ തട്ടിമാറ്റീടണം!!!!!!!!!!!!!!!!!!!!
                                                                  രഘുകല്ലറയ്ക്ക്ല്‍ 
%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%%

ആര്യപ്രഭ  

Wednesday, October 31, 2012

കേരളപ്പിറവി !!

കേരളപ്പിറവിക്ക് മലയാളത്തനിമവേണം!!!
കേരളം പിറവിയെടുത്തു അമ്പത്തിയേഴു വര്‍ഷം തികയുന്നു!
കേരളസംസ്ഥാനം എന്ന പേര് നിലവില്‍ വന്നശേഷമല്ല മലയാള ഭാഷയുണ്ടായത്. 
കേരളപ്പിറവിക്കു ശേഷം വിശ്വമലയാള മഹോത്സവം തിമിര്‍ത്താടുന്നു!!
യുഗങ്ങളുടെ ഭാഷാ പ്രാഗല്‍ഭ്യം തുറന്നുകാട്ടാതെയും,
ഭാഷാപരമായ ലോകമഹത്വം മലയാളത്തിനു നേടിയെടുക്കാന്‍ ഇന്നുവരെ കഴിയാത്തതിലും വേദനിക്കുന്നു!
വര്‍ഷങ്ങളായി കൊണ്ടാടുന്ന മഹോത്സവംകൊണ്ട്;
അര്‍ഹിക്കുന്ന പ്രാധാന്യം ഇതുവരെ മലയാളഭാഷയ്ക്ക് കിട്ടിയിട്ടില്ല!!!!
ഇനിയും ഇതു തുടരുകയാണെങ്കില്‍ ;പ്രഹസനം മാത്രമാണെന്ന് പൊതുജനം പറയുന്നതില്‍ തെറ്റില്ല.
പ്രഗല്‍ഭ മതികളായ സാഹിത്യ ആചാര്യന്മാരുടെ മഹത്തായ പെരുമ അവകാശ പ്പെടാവുന്ന മലയാള ഭാഷയെ,   ലോകഭാഷയില്‍ നിന്നും അകറ്റി നിര്‍ത്തി നിഷ്പ്രഭമാക്കുന്നത് കരണീയമല്ല.
അതില്‍ മലയാളിക്കുള്ള പങ്ക്  വലുതാണ്‌ !!! 
കൊച്ചു രാജ്യമായ കേരളത്തില്‍ ലോകോത്തരനിലവാരം പുലര്‍ത്തുന്ന ആയിരകണക്കിന് ഗ്രന്ഥങ്ങള്‍ മാത്രം മതി ഭാഷയുടെ ഉന്നതിവിലയിരുത്താന്‍ .
പഴയ തലമുറയില്‍നിന്നു ആര്‍ജ്ജവം ഉള്‍ക്കൊണ്ട പുതുതലമുറയും ഒട്ടും പിന്നിലല്ല .!!
മറ്റു ഭാഷകളില്‍ ഉണ്ടാകുന്ന സൃഷ്ടികളെക്കാള്‍ നിലവാരമുള്ള,
അര്‍ത്ഥ സമ്പുഷ്ടമായ,കാതലായ സൃഷ്ടികളാണ് മലയാളത്തിന്റെ മൂല്യം!!
ഇതര ഭാഷകളെക്കാള്‍ ശ്രവണ മാധുര്യം മലയാള ഭാഷയില്‍ നിറഞ്ഞുനില്‍ക്കുന്നു!!
ഏതുഭാഷയെക്കാളും സ്പുടത അവകാശപെടാവുന്ന ഭാഷയും മലയാളം തന്നെ!!
എഴുതുമ്പോഴും കണ്ണിനു അമൃതേകുന്നു മലയാളം!!
മലയാളി ഇതര രാജ്യക്കാരെക്കാള്‍ ശ്രേഷ്ടരാണ്!!,സംസ്കാര സമ്പന്നരാണ്,കലകളിലെന്നപോലെ സാഹിത്യത്തിലും മലയാളിക്ക് വാസന ജന്മസിദ്ധമാണ്,അത് വളര്‍ത്തി വലുതാക്കിയാല്‍ ഈ വിശ്വം നിറഞ്ഞു കവിയും!! 
മലയാളത്തിന്റെ തനിമ!!!!
ലോകോത്തര കലാസൃഷ്ടിയായ കഥകളി മാത്രം മതി ലോകഭാഷയില്‍ സ്ഥാനം നേടാന്‍ !!! 
ഏതായാലും മലയാള മഹോത്സവങ്ങള്‍ മഹത്വത്തെ ഉണര്‍ത്താന്‍ ഉപകരിക്കും എന്നവിശ്വാസം ഫലവത്താകും എന്നാശിക്കാം.!!
ഈ കമ്പ്യൂട്ടര്‍ യുഗത്തില്‍ മലയാളവും കമ്പ്യുട്ടര്‍ ഭാഷയില്‍ സ്ഥാനം പിടിക്കണം.
നിലവിലുള്ള ഇരുപത്ത്ഞ്ചു ഭാഷകളില്‍ മലയാളവും കമ്പ്യുട്ടര്‍ ഭാഷയാകണം.
വിശ്വ മലയാള മഹോത്സവത്തില്‍  
പ്രഗല്‍ഭ മതികളെ വാര്‍ത്തെടുക്കാന്‍ ,സര്‍ഗ്ഗവാസന ഉറങ്ങിക്കിടക്കുന്നവരില്‍ പ്രജോദനത്തിലൂടെ ഉണര്‍വ്വ് നല്‍കാന്‍ വേദികള്‍ ഒരുക്കുക !!!
തരംതിരിച്ചു അപമാനിക്കാതെ വളരുന്നവര്‍ക്ക് അവസരങ്ങള്‍ ഒരുക്കുക.!!!
മലയാളി, തന്‍ ഭാഷ അഭിമാനമായിക്കാണണം!!
മലയാളഭാഷയെ ലോകത്തില്‍ അറിയപ്പെടുന്ന ഭാഷയാക്കി മാറ്റാന്‍ എല്ലാ മലയാളിയും ആത്മാര്‍ത്ഥമായിശ്രമിക്കും എന്ന  വിശ്വാസത്തോടെ ഈ അമ്പത്തിയേഴാമത് കേരളപ്പിറവി ദിനാശംസകള്‍ ,
എല്ലാമലയാളികള്‍ക്കും ഒപ്പം ആര്യപ്രഭയുംആഘോഷിക്കുന്നു!!!!
---------------------------------------------------------

ഇതിഹാസങ്ങള്‍ പറയും തനിമയു-
മിവിടെ തന്നെ ഉണര്‍ന്നല്ലോ? 
ഇനിയും വളരുക മലയാളം !! 
ഇവിടെയോരുക്കിയ മാമാങ്കം !!
ഇനിയും ലോകമിതറിയട്ടെ !!
ഇവിടൊരു മാമല ദേശത്തെ !!!
ആര്യപ്രഭ                                                                         രഘുകല്ലറയ്ക്കല്‍ 
#############################################################

Friday, August 24, 2012

തിരുവോണം

   തിരുവോണം !!!!     

തൃക്കാക്കരയുടെ നെറുകയിലമരും,
തൃക്ക്ണ്‍ പാര്‍ത്തൊരു വാമാനദേവന്‍!
പണ്ട് മഹാബലി വാണൊരു രാജ്യം;
കണ്ടു മനസ്സുഖമില്ലാ ദേവകള്‍ !
രണ്ടും കല്‍പ്പിച്ചൊരുനാള്‍ ബലിയെ ,
കണ്ടു നമിച്ചു വണങ്ങിയ വാമന-
കുട്ടിരൂപമായ്'വിഷ്ണു'അണഞ്ഞു;
കിട്ടിയ ബലിയുടെ ആതിഥ്യത്താല്‍ !!
വാമനനാകിയ ഭഗവാനെക്കാള്‍ ,
വാനിലുയര്‍ന്നു മഹാബലി വാണാല്‍ ,
ഉത്തമമല്ലെന്ന-ഹന്തയുണര്‍ന്നു !!
ഉത്തമാനാകിയ ബലിയെ തീര്‍ക്കാന്‍!!
കേട്ടൊരു മൂന്നടി മണ്ണിനു വേണ്ടി ,
കേട്ട് മഹാബലി സമ്മതമരുളി ;
കുട്ടി വാമനന്‍ രണ്ടടി വച്ചു ;
കിട്ടിയതൊന്നും തികയാതായി .
ലോകമതെല്ലാം രണ്ടടി എങ്കില്‍ ,
ലേശമിതൊട്ടും തന്നുടെ തലയില്‍ .
ദാന ശീലനാം ബലിയുടെ മനസ്സില്‍ ,
മാനമുണര്‍ന്നു ശിരസ്സുനമിച്ചു.
പാദമമര്‍ന്നു ബലിയുടെ തലയില്‍ ,
പാതാളത്തില്‍ ചെല്ലും മുമ്പേ,
വീണ്ടുമൊരിക്കല്‍ ഇവിടെ പ്രജകളെ,
കണ്ടുമടങ്ങാനനുമതി തേടി.
കിട്ടീ..,ഒരിക്കലണയാം നാട്ടില്‍ ,
തിരുവോണത്തിന്നന്നൊരു നാളില്‍ .
മാബലി വാണൊരു സ്ഥാനത്തിപ്പോള്‍,
മാനമുയര്‍ത്തി വാമന ദേവന്‍ .
എങ്കില്‍ പ്പോലും ബലിയുടെ നാമം,
എന്നും നമ്മുടെ നാവില്‍ രുചിപ്പു!!
നാട്ടില്‍ പ്രജകള്‍ അത്തം മുതലേ-
കൊട്ടും ഘോഷവുമാഹ്ളാദത്താല്‍,
തിരുമേനിയുടെ വരവുനിമിത്തം,
തിരുവോണത്തിന്നാഘോഷങ്ങള്‍ !!!!!!

................രഘുകല്ലറയ്ക്കല്‍
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ആര്യപ്രഭ


Thursday, May 24, 2012

മലയാളനാട് !!!

മലയാളനാട് !!

അറബിക്കടലിന്‍ തീരത്ത -
ങ്ങനെ ഹരിതഭമയമായ് മലയാളം !
അറിവുകള്‍ നേടിയ ജനതതി -
യിവിടെ മാനത്തോടെ വസിക്കുന്നു .
മാമലകാക്കും മലയാളത്തില്‍ ;
മാമാങ്കങ്ങള്‍ പലവിധമാം .
ഓണമൊരുക്കും പ്രകൃതിയുമിവിടെ ;
കണികളൊരുക്കും വിഷുവല്ലോ!
ആമ്പല്‍ക്കുളവും വയലേലകളും ;
ആല്‍മര മമ്പരചുംബികളായ്;
ഗ്രാമ മിതല്ലോ !കേരള ജനതയ്ക്കനു -
ഗ്രഹമല്ലോ...! കൂട്ടായ്മ !!!
ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യാനികളും ;
ഒന്നായ് ചേര്‍ന്നൊരു കൂട്ടായ്മ !!!
പള്ളികള്‍ കാവുകള്‍ മോസ്ക്കുകളവിടെ
ഉള്ളില്‍ നിറയും നിറവോടെ .
ലളിത മനോഹര ഭാഷയുമവിടെ
ലോകത്തുന്നതി,നെറുകയിലായ്, 
ഭൂമിയിലെങ്ങും കേളികള്‍ കേട്ടൊരു
ഭൂവിഭാഗമാം മലയാളം !!
സുഗന്ധ വ്യഞ്ജന സമഗ്ര -
സുന്ദര സംഭരമിന്നും മലയാളം !!!
ഇന്നും നമ്മുടെ ഭാരതഭൂവില്‍
മിന്നും ചെറിയൊരു ഭൂഭാഗം !
നാനാത്വത്തില്‍ ഏകത്വത്തെ -
നിനവോടെന്നും നിലനിര്‍ത്തും ,
മലയാളത്തിന്‍ മഹത്വമല്ലോ -
മാനം മുട്ടെ ഉയര്‍ത്തുന്നു !!!!!!
                   ,,,,,,,,,,,,,,,,,,രഘുകല്ലറയ്ക്കല്‍
ആര്യപ്രഭ  

അമ്മേ !മൂകാംബികേ !!!

അമ്മേ !മൂകാംബികേ !!!

അമ്മേ !നമസ്തുതേ !മൂകാംബികേ !ദേവി!!
അമ്മതന്‍ കാരുണ്യ മരുളേണ മെന്നിലായ്‌ !
അമൃതമതു നിറയുമാ ;കണ്‍കടാക്ഷങ്ങളും !
അറിവു തന്നോതുവാ നമ്മതന്‍ സ്നേഹവും !
അനുഗ്രഹ മേകേണമമ്മേ !മൂകാംബികേ !
അറിവിനായ് ഞാനിതാ തൃപ്പാദമണയുന്നു !
അകതാരിലുണരുന്ന മോഹങ്ങളത്രയു -
മറിവായലിഞ്ഞങ്ങിതെന്നില്‍ വിളങ്ങണം!
അക്ഷരമാല യാലത്ഭുതം തീര്‍ക്കുവാന-
മ്മതന്‍ ദിവ്യത്വമറിയാതിതാരുണ്ട്.....?
അഹ !മതുകളില്ലായ്മ ചെയ്യുവാനമ്മതന്‍
ആശിസ്സിതെന്നുമെന്നുള്ളില്‍ തിളങ്ങണം !
ആകാമിതെല്ലാ മെന്നമ്മതന്‍ ദൃഷ്ടിയില്‍ ;
ആകാമിതാര്‍ക്കും അസ്സാദ്ധ്യമല്ലാകുവാന്‍ .
.........................രഘുകല്ലറയ്ക്കല്‍


Monday, April 16, 2012

കുടിവെള്ളം!....പ്രശ്നമാണ്!!!

കുടിവെള്ളം!....പ്രശ്നമാണ്!!!
വായു പോലെ തന്നെ,മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ശുദ്ധ ജലം !.......................
പഴയകാലങ്ങളില്‍ വായു പോലെതന്നെ വിലകൊടുത്തു വാങ്ങാത്ത ഒന്നായിരുന്നു കുടിവെള്ളം.!
ഇന്നത് സ്വര്‍ണ്ണം പോലെ വിലുയര്‍ന്ന അപൂര്‍വ്വ വസ്തുവിലേക്ക് മാറുകയാണ്!!.
പട്ടണ പ്രദേശങ്ങളില്‍ ,എന്തിനു ഗ്രാമങ്ങളില്‍ പോലും ടാങ്കര്‍ വണ്ടികളില്‍ വെള്ളം നിറച്ചു തലങ്ങും വിലങ്ങും
ഓടുന്നകാഴ്ച കണ്ടാല്‍ ;
ദാഹജലം കൊടുത്ത് "പുണ്യം" നേടാനാണെന്ന് തോന്നും.
തോടുകളിലെയും കിണറുകളിലെയുംഅഴുക്കുവെള്ളം നിറച്ചു പാഞ്ഞു നടന്നു പണമുണ്ടാക്കുക എന്ന"പുണ്യ"പ്രവര്‍ത്തി മാത്രമാണവരുടെ ലക്‌ഷ്യം.
അങ്ങിനെയുള്ള വെള്ളം കുടിക്കുന്നവര്‍
തീര്‍ച്ചയായുംരോഗികളാകും!!!
അതിനാല്‍ പച്ചവെള്ളം കുടിക്കാതിരിക്കുക !!!
പ്രധാനമായും അതിസാരം,മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പരത്തുന്നത് ടാങ്കര്‍ ലോറികളിലെ വെള്ളമാണെന്നു ഓര്‍ക്കുന്നത് നല്ലതാണ് !!
മാത്രമല്ല ഈ ലോറികളില്‍ പലതും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്ന്യങ്ങള്‍ അടിക്കുന്നതായി അറിഞ്ഞിട്ടുണ്ട്!!.
മനുഷ്യന് പണത്തോടാര്‍ത്തി മൂത്ത്
മനുഷ്യത്വമില്ലാതായിക്കഴിഞ്ഞു.
മനുഷ്യന്‍ മാലിന്ന്യമാക്കിയ ഭൂമുഖത്തുന്നു ഉറവയെടുക്കുന്ന ജലം പോലും നന്നല്ല!!!,
അപ്പോള്‍ അഴുക്കുകള്‍ നിറഞ്ഞ തോടുകളിലെ ഊറ്റി കൊണ്ടുവരുന്ന ടാങ്കര്‍ ജലം ??
ദാഹിച്ചു വലഞ്ഞു അവശനായാല്‍ പോലും;പച്ച വെള്ളം കുടിക്കാതിരിക്കുക!!!.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .!!!!
പാവപ്പെട്ട ജനങ്ങളെ തീരാരോഗികളാക്കി മരണ വക്ക്രത്തിലാക്കുന്ന്തില്‍ ഗവണ്മെന്റിന്റെ അനാസ്ഥ വലുതാണ്‌ .
ഇടത്തരക്കാരും,പാവപ്പെട്ടവരും മാത്രമാണ് ഇതിനു ഇരയാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍
കാലങ്ങളായി ജനദ്രോഹം ചെയ്തിട്ടും, അനങ്ങാന്‍ കഴിയാത്ത
സര്‍ക്കാരിന്റെ കഴിവുകേട്
അറിയാവുന്നവരാണ് ജലരാജാക്കന്മാര്‍ !!!.
സര്‍ക്കാരിനെ വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് അവര്‍ !!
അങ്ങനെയുള്ളവര്‍ എന്തിനു സര്‍ക്കാരിനെ ഭയക്കണം ???
കാനകളില്‍ നിന്ന് പോലും എടുക്കുന്ന ജലമാണ് ടാങ്കറുകളില്‍
ആര്‍ഭാടമായി എത്തിച്ചുകൊടുക്കുന്നത്.ജനങ്ങള്‍ പലയിടങ്ങളിലും
പ്രതികരിച്ചു തുടങ്ങി..!!
സുക്ഷിക്കുക!!........കുപ്പികളിലെ കുടിവെള്ളവും !!!!!