Friday, August 24, 2012

തിരുവോണം

   തിരുവോണം !!!!     

തൃക്കാക്കരയുടെ നെറുകയിലമരും,
തൃക്ക്ണ്‍ പാര്‍ത്തൊരു വാമാനദേവന്‍!
പണ്ട് മഹാബലി വാണൊരു രാജ്യം;
കണ്ടു മനസ്സുഖമില്ലാ ദേവകള്‍ !
രണ്ടും കല്‍പ്പിച്ചൊരുനാള്‍ ബലിയെ ,
കണ്ടു നമിച്ചു വണങ്ങിയ വാമന-
കുട്ടിരൂപമായ്'വിഷ്ണു'അണഞ്ഞു;
കിട്ടിയ ബലിയുടെ ആതിഥ്യത്താല്‍ !!
വാമനനാകിയ ഭഗവാനെക്കാള്‍ ,
വാനിലുയര്‍ന്നു മഹാബലി വാണാല്‍ ,
ഉത്തമമല്ലെന്ന-ഹന്തയുണര്‍ന്നു !!
ഉത്തമാനാകിയ ബലിയെ തീര്‍ക്കാന്‍!!
കേട്ടൊരു മൂന്നടി മണ്ണിനു വേണ്ടി ,
കേട്ട് മഹാബലി സമ്മതമരുളി ;
കുട്ടി വാമനന്‍ രണ്ടടി വച്ചു ;
കിട്ടിയതൊന്നും തികയാതായി .
ലോകമതെല്ലാം രണ്ടടി എങ്കില്‍ ,
ലേശമിതൊട്ടും തന്നുടെ തലയില്‍ .
ദാന ശീലനാം ബലിയുടെ മനസ്സില്‍ ,
മാനമുണര്‍ന്നു ശിരസ്സുനമിച്ചു.
പാദമമര്‍ന്നു ബലിയുടെ തലയില്‍ ,
പാതാളത്തില്‍ ചെല്ലും മുമ്പേ,
വീണ്ടുമൊരിക്കല്‍ ഇവിടെ പ്രജകളെ,
കണ്ടുമടങ്ങാനനുമതി തേടി.
കിട്ടീ..,ഒരിക്കലണയാം നാട്ടില്‍ ,
തിരുവോണത്തിന്നന്നൊരു നാളില്‍ .
മാബലി വാണൊരു സ്ഥാനത്തിപ്പോള്‍,
മാനമുയര്‍ത്തി വാമന ദേവന്‍ .
എങ്കില്‍ പ്പോലും ബലിയുടെ നാമം,
എന്നും നമ്മുടെ നാവില്‍ രുചിപ്പു!!
നാട്ടില്‍ പ്രജകള്‍ അത്തം മുതലേ-
കൊട്ടും ഘോഷവുമാഹ്ളാദത്താല്‍,
തിരുമേനിയുടെ വരവുനിമിത്തം,
തിരുവോണത്തിന്നാഘോഷങ്ങള്‍ !!!!!!

................രഘുകല്ലറയ്ക്കല്‍
::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::::
ആര്യപ്രഭ


Thursday, May 24, 2012

മലയാളനാട് !!!

മലയാളനാട് !!

അറബിക്കടലിന്‍ തീരത്ത -
ങ്ങനെ ഹരിതഭമയമായ് മലയാളം !
അറിവുകള്‍ നേടിയ ജനതതി -
യിവിടെ മാനത്തോടെ വസിക്കുന്നു .
മാമലകാക്കും മലയാളത്തില്‍ ;
മാമാങ്കങ്ങള്‍ പലവിധമാം .
ഓണമൊരുക്കും പ്രകൃതിയുമിവിടെ ;
കണികളൊരുക്കും വിഷുവല്ലോ!
ആമ്പല്‍ക്കുളവും വയലേലകളും ;
ആല്‍മര മമ്പരചുംബികളായ്;
ഗ്രാമ മിതല്ലോ !കേരള ജനതയ്ക്കനു -
ഗ്രഹമല്ലോ...! കൂട്ടായ്മ !!!
ഹിന്ദു ,മുസ്ലിം ,ക്രിസ്ത്യാനികളും ;
ഒന്നായ് ചേര്‍ന്നൊരു കൂട്ടായ്മ !!!
പള്ളികള്‍ കാവുകള്‍ മോസ്ക്കുകളവിടെ
ഉള്ളില്‍ നിറയും നിറവോടെ .
ലളിത മനോഹര ഭാഷയുമവിടെ
ലോകത്തുന്നതി,നെറുകയിലായ്, 
ഭൂമിയിലെങ്ങും കേളികള്‍ കേട്ടൊരു
ഭൂവിഭാഗമാം മലയാളം !!
സുഗന്ധ വ്യഞ്ജന സമഗ്ര -
സുന്ദര സംഭരമിന്നും മലയാളം !!!
ഇന്നും നമ്മുടെ ഭാരതഭൂവില്‍
മിന്നും ചെറിയൊരു ഭൂഭാഗം !
നാനാത്വത്തില്‍ ഏകത്വത്തെ -
നിനവോടെന്നും നിലനിര്‍ത്തും ,
മലയാളത്തിന്‍ മഹത്വമല്ലോ -
മാനം മുട്ടെ ഉയര്‍ത്തുന്നു !!!!!!
                   ,,,,,,,,,,,,,,,,,,രഘുകല്ലറയ്ക്കല്‍
ആര്യപ്രഭ  

അമ്മേ !മൂകാംബികേ !!!

അമ്മേ !മൂകാംബികേ !!!

അമ്മേ !നമസ്തുതേ !മൂകാംബികേ !ദേവി!!
അമ്മതന്‍ കാരുണ്യ മരുളേണ മെന്നിലായ്‌ !
അമൃതമതു നിറയുമാ ;കണ്‍കടാക്ഷങ്ങളും !
അറിവു തന്നോതുവാ നമ്മതന്‍ സ്നേഹവും !
അനുഗ്രഹ മേകേണമമ്മേ !മൂകാംബികേ !
അറിവിനായ് ഞാനിതാ തൃപ്പാദമണയുന്നു !
അകതാരിലുണരുന്ന മോഹങ്ങളത്രയു -
മറിവായലിഞ്ഞങ്ങിതെന്നില്‍ വിളങ്ങണം!
അക്ഷരമാല യാലത്ഭുതം തീര്‍ക്കുവാന-
മ്മതന്‍ ദിവ്യത്വമറിയാതിതാരുണ്ട്.....?
അഹ !മതുകളില്ലായ്മ ചെയ്യുവാനമ്മതന്‍
ആശിസ്സിതെന്നുമെന്നുള്ളില്‍ തിളങ്ങണം !
ആകാമിതെല്ലാ മെന്നമ്മതന്‍ ദൃഷ്ടിയില്‍ ;
ആകാമിതാര്‍ക്കും അസ്സാദ്ധ്യമല്ലാകുവാന്‍ .
.........................രഘുകല്ലറയ്ക്കല്‍


Monday, April 16, 2012

കുടിവെള്ളം!....പ്രശ്നമാണ്!!!

കുടിവെള്ളം!....പ്രശ്നമാണ്!!!
വായു പോലെ തന്നെ,മനുഷ്യന് ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് ശുദ്ധ ജലം !.......................
പഴയകാലങ്ങളില്‍ വായു പോലെതന്നെ വിലകൊടുത്തു വാങ്ങാത്ത ഒന്നായിരുന്നു കുടിവെള്ളം.!
ഇന്നത് സ്വര്‍ണ്ണം പോലെ വിലുയര്‍ന്ന അപൂര്‍വ്വ വസ്തുവിലേക്ക് മാറുകയാണ്!!.
പട്ടണ പ്രദേശങ്ങളില്‍ ,എന്തിനു ഗ്രാമങ്ങളില്‍ പോലും ടാങ്കര്‍ വണ്ടികളില്‍ വെള്ളം നിറച്ചു തലങ്ങും വിലങ്ങും
ഓടുന്നകാഴ്ച കണ്ടാല്‍ ;
ദാഹജലം കൊടുത്ത് "പുണ്യം" നേടാനാണെന്ന് തോന്നും.
തോടുകളിലെയും കിണറുകളിലെയുംഅഴുക്കുവെള്ളം നിറച്ചു പാഞ്ഞു നടന്നു പണമുണ്ടാക്കുക എന്ന"പുണ്യ"പ്രവര്‍ത്തി മാത്രമാണവരുടെ ലക്‌ഷ്യം.
അങ്ങിനെയുള്ള വെള്ളം കുടിക്കുന്നവര്‍
തീര്‍ച്ചയായുംരോഗികളാകും!!!
അതിനാല്‍ പച്ചവെള്ളം കുടിക്കാതിരിക്കുക !!!
പ്രധാനമായും അതിസാരം,മഞ്ഞപ്പിത്തം പോലുള്ള ജലജന്യ രോഗങ്ങള്‍ പരത്തുന്നത് ടാങ്കര്‍ ലോറികളിലെ വെള്ളമാണെന്നു ഓര്‍ക്കുന്നത് നല്ലതാണ് !!
മാത്രമല്ല ഈ ലോറികളില്‍ പലതും രാത്രി കാലങ്ങളില്‍ കക്കൂസ് മാലിന്ന്യങ്ങള്‍ അടിക്കുന്നതായി അറിഞ്ഞിട്ടുണ്ട്!!.
മനുഷ്യന് പണത്തോടാര്‍ത്തി മൂത്ത്
മനുഷ്യത്വമില്ലാതായിക്കഴിഞ്ഞു.
മനുഷ്യന്‍ മാലിന്ന്യമാക്കിയ ഭൂമുഖത്തുന്നു ഉറവയെടുക്കുന്ന ജലം പോലും നന്നല്ല!!!,
അപ്പോള്‍ അഴുക്കുകള്‍ നിറഞ്ഞ തോടുകളിലെ ഊറ്റി കൊണ്ടുവരുന്ന ടാങ്കര്‍ ജലം ??
ദാഹിച്ചു വലഞ്ഞു അവശനായാല്‍ പോലും;പച്ച വെള്ളം കുടിക്കാതിരിക്കുക!!!.
തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക .!!!!
പാവപ്പെട്ട ജനങ്ങളെ തീരാരോഗികളാക്കി മരണ വക്ക്രത്തിലാക്കുന്ന്തില്‍ ഗവണ്മെന്റിന്റെ അനാസ്ഥ വലുതാണ്‌ .
ഇടത്തരക്കാരും,പാവപ്പെട്ടവരും മാത്രമാണ് ഇതിനു ഇരയാകുന്നത്. അവരെ ശ്രദ്ധിക്കാന്‍ ആരുമില്ലാത്ത അവസ്ഥയില്‍
കാലങ്ങളായി ജനദ്രോഹം ചെയ്തിട്ടും, അനങ്ങാന്‍ കഴിയാത്ത
സര്‍ക്കാരിന്റെ കഴിവുകേട്
അറിയാവുന്നവരാണ് ജലരാജാക്കന്മാര്‍ !!!.
സര്‍ക്കാരിനെ വിലക്കുവാങ്ങാന്‍ കഴിവുള്ളവരാണ് അവര്‍ !!
അങ്ങനെയുള്ളവര്‍ എന്തിനു സര്‍ക്കാരിനെ ഭയക്കണം ???
കാനകളില്‍ നിന്ന് പോലും എടുക്കുന്ന ജലമാണ് ടാങ്കറുകളില്‍
ആര്‍ഭാടമായി എത്തിച്ചുകൊടുക്കുന്നത്.ജനങ്ങള്‍ പലയിടങ്ങളിലും
പ്രതികരിച്ചു തുടങ്ങി..!!
സുക്ഷിക്കുക!!........കുപ്പികളിലെ കുടിവെള്ളവും !!!!!



Friday, April 13, 2012

മധുര നൊമ്പരം!!!

മധുര നൊമ്പരം!!! 
ഹൃദയം നിറഞ്ഞങ്ങൊഴുകുന്നു നൊമ്പരം!
ഇടയന്‍ മരിച്ചതാം കുഞ്ഞാട് പോലവെ!!
എല്ലാംകഴിഞ്ഞപ്പോള്‍ ആരുമില്ലാത്തൊരു,
വല്ലായ്മയേകുന്നു;ജീവിതയാത്രയില്‍ !
എല്ലാരുമുണ്ടെന്ന തോന്നലാ-ലിത്രനാള്‍,
എല്ലാം മറന്നങ്ങു കൂട്ടരോടൊത്തയാള്‍ !
ഈടില്ലാ ബന്ധങ്ങള്‍,കാര്യം കഴിഞ്ഞെന്നാല്‍,
ഇനിയില്ലൊരിക്കലും എന്നമട്ടില്‍!!.
ഇടറി തെറിച്ചു പോയ്‌ ഗദ്ഗതമത്രയും-
പറയാന്‍ വിതുമ്പുന്ന പൊന്‍ കിനാക്കള്‍ .
അറിയാതടര്‍ന്നങ്ങ് വീണൊരാപ്പുഞ്ചിരി,
ഇടറാത്ത മധുര സംഗീതമായി!!
അറിയാന്‍ കൊതിച്ചൊരാ സന്ദേശവും-പിന്നെ
തുടരാന്‍ മടിക്കുന്ന സംമ്മോഹവും!
അടങ്ങാത്തതിര്‍വിട്ട സൌഭാഗ്യവും-പക്ഷെ!
അകന്നൊരാ യൌവ്വനം ആസ്വദിച്ചീടാതെ!!.
ഇനിയിപ്പോഴാകില്ലെന്നറിയാമെന്നാകിലും;
*ഇനിക്കുന്നു!മനസ്സിലാപൊന്‍കാലമിപ്പോഴും.
അയവിറക്കാനൊരു മനമുണ്ടെന്നാകിലും.,
അവശനായ്;സുമുഖനായ് നില്‍ക്കുന്നയാളിന്നും;
ആഗ്രഹം പൂത്തുല്ലസിക്കും മനസ്സുമായ്!!-
ആശ്വാസമില്ലാതുഴറുന്നു ജീവിതം !!!!!!!!!!!!!!!
...........................................രഘു കല്ലറക്കല്‍ 
**********************************************
*ഇനിക്കുന്നു =മധുരിക്കുന്നു 
ആര്യപ്രഭ  

വിഷുപ്പുലരി

                         വിഷുപ്പുലരി !!!
പൂക്കാലമത്രക്ക്  കാണില്ലെന്നാകിലും!
പൂക്കുന്നു കൊന്നകള്‍ നാടുനീളേ !!!
പുതുവത്സരത്തിന്റെ പൊന്‍ കതിര്‍ -
പുലരിയില്‍ മിന്നും മനസ്സിന്നോരാവേശമായ് !!
മഞ്ഞിന്‍ ചെറുകണം ഇതളിലായ് മിന്നുന്നു -
മധുരമാം വിഷുവിന്റെ പൊന്‍ കണിയും!!!
ഐതിഹ്യമേറെ എന്നാകിലും വിഷുവിന്റെ -
ആഹ്ളാദമിന്നില്ലെൻ മനം നിറയെ!!!
പഴമയുടെ ഓര്‍മ്മകളടര്‍ന്നങ്ങു വീഴുമ്പോള്‍ -
പുതുമ വറ്റാത്തോരാക്കാലം പിറക്കുന്നു!
കൂടി നടന്നും കൂട്ടുകാര്‍ക്കൊപ്പമായ് -
കൂടിയ,കുസ്സൃതികളുടെ കൊച്ചുകാലങ്ങളില്‍ !
തോടും തൊടികളും നാട്ടിന്‍ കുളങ്ങളും -
കാടും കലര്‍ന്നുള്ള നാട്ടിന്‍ പ്രദേശവും !
സൂര്യന്‍ ഉദിക്കുന്ന നേര്‍ ദിനം ഒന്നിലായ്‌-
സൂഷ്മമായ് പുഞ്ചിരിച്ചമ്മതന്‍ കണിയാകും!!
പിന്നെയങ്ങോട്ടമായ് കൂട്ടരോടോത്തുള്ള -
വിഷുവിന്‍ പ്രധാനമാ കൈനീട്ടം നേടുവാന്‍ !!
തുട്ടുകള്‍ കൂട്ടിയ കീശയില്‍ കയ്യിട്ടു സംശയം -
തീര്‍ക്കുവാന്‍ തപ്പും സദാനേരം !!!
എല്ലാം കഴിഞ്ഞങ്ങ് വീട്ടിലെത്തീടിലും-
വല്ലാത്ത വേദന! പടക്കം പൊട്ടിക്കുവാന്‍ !!
പലവിധ വിഭവങ്ങള്‍ ചേര്‍ന്നുള്ള സദ്യയും -
പായസം കൂട്ടിയിട്ടൂണ് കഴിഞ്ഞങ്ങ് -
കാത്തിരുന്നീടണം വൈകുന്നതു വരെ -
ഊണ് കഴിഞ്ഞങ്ങുറക്കമാണച്ഛനും!!! 
അനുവാദമോടങ്ങ് സിനിമയും കണ്ടിട്ട്-
ആവേശമോടപ്പടക്കങ്ങള്‍ക്കരികിലായ് !!
മുറ്റത്തു വച്ചൊരാ മണ്ണെണ്ണ വിളക്കിന്റെ -
കത്തും തിരിയതില്‍ മുട്ടിച്ചെറിയുന്നു-
പൊട്ടുന്നു ചീറ്റുന്നു പിന്നെയും പൊട്ടുന്നു -
പൊട്ടാത്തവയെല്ലാം കത്തിതിമിര്‍ക്കുന്നു!!!
ഒരു രാത്രി കൊണ്ടങ്ങു തീരും തിമിര്‍പ്പുകള്‍ -
പിന്നെയും തോന്നലായ് മിന്നും മനസ്സുമായ്‌ !!!!! 
                                       രഘു കല്ലറക്കല്‍  
  

Wednesday, April 11, 2012

മേടമാസത്തിലെ വിഷുപ്പുലരി !!!!!!!!!

മേടമാസത്തിലെ വിഷുപ്പുലരി !!!!!

ഇളം കുളിർമയുള്ള പ്രഭാതത്തിന്റെ പരിശുദ്ധി നിറഞ്ഞ അന്തരീക്ഷത്തിൽ,
വിഷുവിനെ വരവേല്‍ക്കാന്‍ കാത്തുനില്‍ക്കുന്ന കണിക്കൊന്നകള്‍! 
പൂത്തുലഞ്ഞ കണിക്കൊന്നയുടെ സ്വര്‍ണ്ണ വര്‍ണ്ണം!
കേരളീയതയുടെ തനിമ കാക്കുന്ന വിഷുപ്പുലരി!!,
വിഷുക്കണി.........മലയാളിക്ക് മറക്കാനാവാത്ത അനുഭൂതിയാണ്!!!!!!!!.  
പകലിന്റെയും ,രാത്രിയുടെയും തുല്ല്യത വിഷു ദിനത്തിന് മാത്രമുള്ളതാണ്,
സൂര്യന്റെ സഞ്ചാര ദിശ മാറുന്നതും അന്നുതന്നെയാണ്,ദക്ഷിണായനത്തില്‍ നിന്ന് ഉത്തരായനത്തിലേക്ക്.
പുതു വര്‍ഷ പിറവി ദിനം!!!!
ബാല്യകാല സ്മൃതികളില്‍ നിറഞ്ഞു നില്‍ക്കുന്ന വിഷു!!!!!!,
അന്നെല്ലാം വിഷു വിനോടടുത്താണ് കൊന്ന പൂത്തിരുന്നത്.
ഇന്ന് എത്രയോ മാറിയിരിക്കുന്നു.???അകാലത്തിൽ കൊന്നകൾ പൂക്കുന്നു!
വിഷു!.........പുതു വസ്ത്രത്തിന്റെയും,
വിഷുകൈനീട്ടത്തിന്റെയും.
അമ്മ ഒരുക്കുന്ന വിഷുക്കണിയും കണ്ടു കഴിഞ്ഞു കൊച്ചു കൂട്ടുകാരോടൊത്തു.....
വളരെ പുലര്‍ച്ചെ...... വേണ്ടപ്പെട്ട വീടുകളില്‍ കൈ നീട്ടത്തിനായി ഓട്ടമായി !!!!!!!!,കിട്ടിയ നാണയ തുട്ടുകൾ നിക്കറിന്റെ കീശയിൽ ഭദ്രമാണോയെന്ന എന്ന ആശങ്കയോടെ പലവട്ടം 
തപ്പി നോക്കിയുള്ള ഓട്ടം.അനുഭൂതിയുടെ പൂത്തുലഞ്ഞ ആലസ്യം നിറഞ്ഞ ഓട്ടം......നിഷ്കളങ്കതയുടെ തുടിപ്പായിരുന്നു.
കൈനീട്ടം കിട്ടിയ നാണയങ്ങള്‍ കൂട്ടിവച്ചു എണ്ണുമ്പോള്‍ ഉണ്ടാകുന്ന കൊച്ചു മനസ്സിന്റെ നൈർമല്യ സുഖം!!.,ആദ്യമായി കൈവരുന്ന ധനം!!!
ആ നിർവൃതിയിൽ,കോടീശ്വരനോളം ധനവാനായ പ്രതീതി!!!!!!.
ഒരു പക്ഷെ.........!
ഇനിയുള്ള കാലങ്ങളിൽ ആ സുഖ സുഷുപ്തി ഒരിക്കലും തിരിച്ചു കിട്ടില്ല!!
അച്ഛന്‍ കൊണ്ടുവരുന്ന പടക്കവും,കൈനീട്ടം കിട്ടന്ന കാശിനു സ്വന്തമായി വാങ്ങുന്ന പടക്കവും,കമ്പിത്തിരി,മത്താപ്പ്,ചക്രം,കൊരവപ്പൂ എല്ലാം കത്തിക്കാന്‍ രാത്രിവരെ ......................,പുറത്തു പോയ അച്ഛന്റെ വരവും കാത്തു കാത്തിരിക്കും
മുറ്റത്തു കൂടിയിരുന്നു,മണ്ണെണ്ണ വിളക്കിന്റെ തിരിയില്‍ മുട്ടിച്ചു; പേടിച്ചു,പേടിച്ചു കത്തിച്ചു പൊട്ടിക്കുന്ന സുഖം!!!!!!!,ആ....ഭയം നിറഞ്ഞ സുഖം!!!
ഓര്‍ക്കാന്‍ എന്ത് രസമുള്ള കാലം!!!!!!!!!!!!!.
ഇന്നത്തെ തലമുറക്കു കിട്ടാത്ത ഊഷ്മളത!!!
ഐശ്വര്യത്തിന്റെ നിറഞ്ഞ കാലം!.അനന്തതയിൽ എവിടെയോ ലയിച്ചു പോയ ആത്മസുഖം!!!!!
ഇനി ഒരു കാലവും കിട്ടത്തവിധം അകന്നു പോയ്‌ക്കഴിഞ്ഞു.അനന്തവിഹായസ്സിൽ മറഞ്ഞു കഴിഞ്ഞു.!!!!!!!
വെക്കേഷന്‍ കാലത്താണല്ലോ വിഷു,
കൂട്ടുകാരൊത്തു അടുത്തുള്ള കുളങ്ങളിലെ കുളിതന്നെ എത്രനേരം!ഉച്ചവരെയുള്ള കുളി കഴിഞ്ഞു വീട്ടിൽ വന്നു തല്ലുകൊള്ളുക പതിവ് സംഭവമാണ്.
കൂട്ടുകാരൊത്തു എന്തെല്ലാം കളികളായിരിക്കും തയ്യാറാക്കി വീട്ടില്‍ എത്തുക.
വീട്ടിലിരിക്കുമ്പോഴും,കളിയും കൂട്ടുകാരുമായിരിക്കും മനസ്സുനിറയെ.
നിഷ്കളങ്കതയുടെ വിഷു!!കാപഡ്യ ലേശമില്ലാത്ത,   പരമ സുഖമുള്ള ആ വിഷുക്കാലം,
ഇനി ഒരു തലമുറക്കും സ്വപ്നം കാണാന്‍ കൂടി കഴിയില്ല!!!!!!! .
തോടും,തൊടിയിലും,കുളത്തിലും കുത്തിമറിഞ്ഞു കണ്ണ് രണ്ടും ഉപ്പന്റെ കണ്ണുപോലെ ചുവന്നു വീട്ടില് വന്നു പൊതിരെ തല്ലു വാങ്ങുന്ന ആ കൊച്ചുകാലം !!
അന്നെല്ലാം വിഷു പ്രമാണിച്ച് അനുവദിച്ചു കിട്ടുന്ന
കിട്ടാക്കനിയുണ്ട്???.'സിനിമ',,,,,,,,,,,!
സിനിമ കാണാനുള്ള അനുവാദം !!!.തപസ്സിരുന്നു നേടുന്ന അനുഗ്രഹം  പോലാണ്.അടുത്തുള്ള ഓല മേഞ്ഞ് അകത്തു മണൽ നിറഞ്ഞ കൂറ്റൻ തീയേറ്റർ.
അതിൽ ഏറ്റവും മുന്നിലുള്ള തറയ്ക്ക് പിന്നിലെ ബഞ്ചിനു ടിക്കറ്റ് എടുത്തു രാജകീയ പദവിയിലിരുന്നു സിനിമ കാണുമ്പോൾ വല്ലാത്ത അഭിമാനമാണ് തോന്നിയിരുന്നത്.
അതിനു പിന്നിലുള്ള കസേര നോക്കി നെടുവീർപ്പിടാറുണ്ട്‌.
അവിടെ ഇരുന്നെങ്കിൽ എന്ന് ആഗ്രഹിക്കറുമുണ്ട്.
പണം തന്നെയാണ് പ്രശ്നക്കാരൻ,കൈയ്യിൽ കിട്ടിയ പണം ലുബ്ദ്ധിച്ചു നേടിയതാണ് ബഞ്ച് ടിക്കറ്റിനുള്ള തുക.
വിഷുക്കാലത്തിന് ഒരു പ്രത്യേകതയുണ്ട്,
പഴങ്ങളുടെ കാലം കൂടിയാണ്.
ചക്കപ്പഴവും,മാമ്പഴവും ആവോളം തിന്നാന്‍ കഴിയുന്ന കാലം.
കശുവണ്ടി പെറുക്കി കൂട്ടി,ചുട്ടുതല്ലി തിന്നുന്നതും മറക്കാന്‍ കഴിയില്ല.
കൈനിറയെ കശുവണ്ടി കറ പുരണ്ടു കറുത്തിരിക്കും,വളരെ പണിപ്പെട്ടാണ് കളയുക..
അന്നെല്ലാം കശുവണ്ടി കളിക്കുന്ന ഒരു ശീലമുണ്ട്.,
ഒരുകളി,ഏതാണ്ട് ആറടി അകലത്തിൽ ചിരട്ട അളവിൽ കുഴി ഒരുക്കി,കൃത്യമായി അടയാളപ്പെടുത്തിയ വരയിൽ നിന്ന്,കളിക്കാൻ തയ്യാറായവരിൽ നിന്ന് കണക്കനുസരിച്ച് ശേഖരിച്ച കശുവണ്ടി 'ടോസ്' കണക്കാക്കി ആദ്യം ആരെന്നകണക്കിനു കളിതുടങ്ങും,കളിക്കാൻ തയ്യാറായവരുടെ ശേഖരം ആദ്യം കളിക്കുന്നയാൾ  എണ്ണി തിട്ടപ്പെടുത്തി,കൈകളിൽ നിറച്ചു അടയാളപ്പെടുത്തിയ വരയിൽ നിന്ന് കുഴിയിലേക്ക് എറിയുന്നു,മുഴുവനും കുഴിയിൽ വീണാൽ അയാൾക്ക്‌ സ്വന്തമാകും,ഒന്നും കുഴിയിൽ വീഴാതിരുന്നാൽ അയാളുടെ ആദ്യ ഊഴം നഷ്ടമാകും,കുറച്ചു കുഴിയിൽ വീഴുകയുംബാക്കി പുറമേ ചിതറുകയും ചെയ്‌താൽ,ചിതറിയ കരുക്കളിൽ കളിക്കാര് നിർദ്ദേശിക്കുന്ന ഒന്നിനെ 'പൂട്ടി'അണ്ടി ഉപയോഗിച്ച് തെറിപ്പിച്ചാൽ കുഴിയിലെ അണ്ടി കളിക്കുന്നാൾക്കു സ്വന്തമാകും.കരു തീരുംവരെ ഊഴമനുസരിച്ചു ആവർത്തിക്കുകയും ചെയ്യും.
കളിച്ചു നേടുന്നയാള്‍ക്ക് ധാരാളം 
കശുവണ്ടി സ്വന്തമാകും!!!!.
ഇതെല്ലാം കാത്തുവച്ചു വിഷുവിനു ചുട്ടു തല്ലിത്തിന്നും.......കുറച്ചു പായസ്സത്തിലും ഇട്ടു സന്തോഷിക്കും..
നിഷ്കളങ്കതയുടെ കഴിഞ്ഞു പോയ 
വിഷു സ്മരണകള്‍ ആ തലമുറയുടേതു മാത്രമായി അവശേഷിക്കുന്നു!!!!!! 
ഒരു പക്ഷെ!ഇനി ഒരു തലമുറക്കും തിരിച്ചുകിട്ടാത്ത അനുഭൂതിയായി!!!!!!!!!!!, 
സ്മൃതിപഥത്തില്‍ അനന്തതയില്‍ലയിച്ചു,
അലിഞ്ഞില്ലാതാകുന്ന വിഷു എന്ന കാലപ്പുതുമയുടെ-........................ഇന്നും  പഴയതലമുറയ്ക്ക് പുതുമ നശിക്കാത്ത സംതൃപ്തിയുടെ നിറകാലം!!!!!!!!
പുതുവര്‍ഷ പുലരിയുടെ മഹാമഹം !!!
കാലം എങ്ങിനെ ആയാലും വിഷുവിന്റെ മഹത്വം മനുഷ്യൻ ഉള്ളിടത്തോളം നിലനില്‍ക്കും .......!!!
%%%%%% രഘു കല്ലറയ്ക്കൽ %%%%%%%
ആര്യപ്രഭ